കോഴിക്കോട്: മലയോര മേഖലയായ വാണിമേലിൽ ചാരായം വാറ്റുന്നതിനായി സൂക്ഷിച്ചിരുന്ന വാഷ് ശേഖരം എക്സൈസ് സംഘം പിടികൂടി. വാണിമേൽ പച്ചപ്പാലത്ത് തോടിനരികിൽ സൂക്ഷിച്ച 280 ലിറ്റർ വാഷ് ശേഖരമാണ് പിടികൂടിയത്. വാഷ് സുക്ഷിച്ചിരുന്ന പ്രതികളെ പിടികൂടാനായില്ലെന്നും അന്വേഷണം പുരോഗമിക്കുന്നതായും പ്രിവൻ്റിവ് ഓഫിസർ ശൈലേഷ് കുമാർ പറഞ്ഞു.
Read more: ഗൗരിയമ്മയ്ക്ക് അന്ത്യവിശ്രമം രക്തസാക്ഷികളുടെ മണ്ണിൽ
രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് നാദാപുരം എക്സൈസ് പ്രിവൻ്റിവ് ഓഫിസർ ഷൈലേഷ് കുമാറിൻ്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. കാട് നിറഞ്ഞ പുഴയോരത്ത് 80, 40 ലിറ്ററുകളുടെ ബാരലുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു വാഷ് കണ്ടെത്തിയത്. പുഴയോരം കേന്ദ്രീകരിച്ച് ചാരായം വാറ്റുന്ന സംഘങ്ങളെ കുറിച്ച് വിവരം ലഭിച്ചതായും അന്വേഷണം ഊർജിതമാക്കിയതായും പ്രിവൻ്റിവ് ഓഫിസർ പറഞ്ഞു.