ETV Bharat / state

പൊലീസ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്‌തു,നാലുപേരെ കൊന്നത് സയനൈഡ് ഉപയോഗിച്ച്

റോയിയുടേത് ഒഴികെയുള്ള അഞ്ച് കേസുകള്‍ അഞ്ച് സിഐമാരുടെ നേതൃത്വത്തില്‍ അന്വേഷിക്കും.

കൂടത്തായി കൊലപാതകക്കേസിൽ പൊലീസ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്‌തു
author img

By

Published : Oct 11, 2019, 9:58 AM IST

Updated : Oct 11, 2019, 4:05 PM IST

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്‌തു. സിലി, അന്നമ്മ, ടോം തോമസ്, മഞ്ചാടിയിൽ മാത്യു, അൽഫൈൻ എന്നിവരുടെ മരണത്തിലാണ് കേസുകൾ രജിസ്റ്റര്‍ ചെയ്തത്. റോയിയുടേത് ഒഴികെയുള്ള അഞ്ച് കേസുകള്‍ അഞ്ച് സി.ഐമാരുടെ നേതൃത്വത്തില്‍ അന്വേഷിക്കാനാണ് തീരുമാനം.

നാലുപേരെ കൊന്നത് സയനൈഡ് ഉപയോഗിച്ചാണെന്നും സിലിയുടെ മകള്‍ക്ക് സയനൈഡ് നല്‍കിയതായി ഓര്‍മയില്ലെന്നും ജോളി അന്വേഷണ സംഘത്തോട് ആവർത്തിച്ചു. ബാക്കിവന്ന സയനൈഡ് കളഞ്ഞെന്നും ജോളി മൊഴി നല്‍കി. ജോളിക്കൊപ്പമെത്തിയ സിലി താമരശേരിയിലെ ദന്താശുപത്രിയിലാണ് കുഴഞ്ഞ് വീണത്. ഭർതൃമാതാവ് അന്നമ്മക്ക് നല്‍കിയത് കീടനാശിനിയാണെന്നും ജോളി മൊഴി നൽകിയിട്ടുണ്ട്. എന്നാൽ അന്വേഷണസംഘം മൊഴി പൂര്‍ണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. നിലവിൽ സാഹചര്യ തെളിവുകളും മൊഴികളും മാത്രമുള്ള കൊലപാതക പരമ്പരയിൽ വ്യക്തമായ കൂടുതൽ തെളിവുകൾ തേടുകയാണ് പൊലീസ്.

Intro:Body:

കൂടത്തായി കൊലപാതക പരമ്പരയിൽ കൂടുതൽ കേസുകൾ രജിസ്ട്രർ ചെയ്തു. സിലി, അന്നമ്മ, ടോം തോമസ്, മഞ്ചാടിയിൽ മാത്യു, അൽഫൈൻ എന്നിവരുടെ മരണത്തിലാണ് കേസുകൾ രജിസ്ട്രർ ചെയ്തത്. റോയിയുടേത് ഒഴികെയുള്ള അഞ്ചുകേസുകള്‍ അഞ്ച് സി.ഐമാരുടെ നേതൃത്വത്തില്‍ അന്വേഷിക്കാനാണ് തീരുമാനമായത്. ജോളിക്കൊപ്പമെത്തിയ സിലി താമരശ്ശേരിയിലെ ദന്താശുപത്രിയിലാണ് കുഴഞ്ഞ് വീണത്. ഭർതൃമാതാവ് അന്നമ്മയ്ക്ക് നല്‍കിയത് കീടനാശിനിയാണെന്നും ജോളി മൊഴി നൽകി. നാലുപേരെ കൊന്നത് സയനൈഡ് ഉപയോഗിച്ചാണ്. സിലിയുടെ മകള്‍ക്ക് സയനൈഡ് നല്‍കിയതായി ഒാര്‍മയില്ലെന്നും ജോളി അന്വേഷണ സംഘത്തോട് ആവർത്തിച്ചു. ബാക്കിവന്ന സയനൈഡ് കളഞ്ഞെന്നും ജോളി മൊഴി നല്‍കി. എന്നാൽ മൊഴി പൂർണ്ണമായും വിശ്വസിക്കാത്ത അന്വേഷണ സംഘം കൂടുതൽ തെളിവെടുപ്പിലേക്ക് കടക്കുകയാണ്. കൂടത്തായിയിൽ എത്തിച്ചാണ് തെളിവെടുപ്പ്. നിലവിൽ സാഹചര്യ തെളിവുകളും മൊഴികളും മാത്രമുള്ള കൊലപാതക പരമ്പയിൽ വ്യക്തമായ കൂടുതൽ തെളിവുകൾ തേടുകയണ് പോലീസ്.

Conclusion:
Last Updated : Oct 11, 2019, 4:05 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.