കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കുള്ള മരുന്ന് തീർന്നു. ലൈപോസോമല്‍ ആംഫോടെറിസിന്‍ എന്ന മരുന്നാണ് തീർന്നത്. നിലവിൽ 18 രോഗികളാണ് ചികിത്സയിൽ കഴിയുന്നത്.
ALSO READ:ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർക്കെതിരായ പ്രമേയം പാസാക്കി നിയമസഭ
കഴിഞ്ഞ ആഴ്ചയും മരുന്നിന് ക്ഷാമം നേരിട്ടിരുന്നു.തുടർന്ന് 50 കുപ്പി മരുന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. സംസ്ഥാനത്ത് ഏറ്റവുമധികം ബ്ലാക്ക് ഫംഗസ് രോഗികള്‍ ചികിത്സയിലുള്ളത് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്.