കോഴിക്കോട്: ആനക്കാംപൊയിൽ തേൻപാറയിൽ കാട്ടാന കിണറ്റിൽ വീണു. സ്വകാര്യവ്യക്തിയുടെ കിണറ്റിലാണ് കാട്ടാന വീണത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. വനം വകുപ്പും ഫയർഫോഴ്‌സും നാട്ടുകാരുടെ സഹായത്തോടെ കാട്ടാനയെ കിണറ്റിൽ നിന്ന് കരക്കെത്തിക്കാനുള്ള ശ്രമത്തിലാണ്.
ജെസിബി ഉൾപ്പെടെയുള്ളവയുടെ സഹായത്തോടെയാണ് ആനയെ കിണറ്റിൽനിന്ന് പുറത്ത് കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. ഈ പ്രദേശം വനാതിർത്തിയാണ്. ഇവിടങ്ങളിൽ വന്യമൃഗശല്ല്യം രൂക്ഷമാന്നെന്ന് നാട്ടുകാർ പറയുന്നു.