ETV Bharat / state

കോഴിക്കോട് പുന്നക്കലിൽ കാറിനു തീ പിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം - ഡ്രൈവർക്ക് ദാരുണാന്ത്യം

കോഴിക്കോട് തീപിടിച്ച കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

kozhikode car caught fire  driver died  ഡ്രൈവർക്ക് ദാരുണാന്ത്യം  കാറിനു തീ പിടിച്ചു
car caught fire
author img

By ETV Bharat Kerala Team

Published : Jan 13, 2024, 9:54 AM IST

കോഴിക്കോട്: തീപിടിച്ച കാറിനകത്ത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി (car caught fire).
തിരുവമ്പാടി പുന്നക്കൽ ചപ്പാത്ത് കടവിൽ അര്‍ധരാത്രിയോടെയാണ് സംഭവം. ഡ്രൈവിംഗ് സീറ്റിലിരുന്ന ആളുടെ മൃതദേഹമാണ് പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

രാത്രി 12 മണിയോടെ ഇതുവഴി പോയ ബൈക്ക് യാത്രക്കാരനാണ് കാർ കത്തുന്നത് കണ്ടത്. പിന്നീട് പൊലീസിനെയും നാട്ടുകാരെയും വിവരമറിയിച്ചു. തിരുവമ്പാടി പൊലീസ് സ്ഥലത്ത് എത്തി തീ അണച്ച് നടത്തിയ പരിശോധനയിലാണ് കാറിനകത്ത് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്.

തിരുവമ്പാടിക്കു സമീപം പുന്നക്കൽ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മാരുതി ആൾട്ടോ കാറാണ് കത്തി നശിച്ചത്. മരിച്ചയാളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. സംഭവത്തിൽ തിരുവമ്പാടി പൊലീസ് കേസെടുത്തു. പൊലീസ് സംഘം സ്ഥലത്തുണ്ട്. മൃതദേഹം തിരിച്ചറിയാൻ പരിശോധന ആവശ്യമാണ്. ഫൊറൻസിക് സംഘം സ്ഥലത്തെത്തി ഇന്ന് പരിശോധന നടത്തും.

അരയിടത്ത് പാലത്തിനു സമീപം നിർത്തിയിട്ട കാറിന് തീപിടിച്ചു : അരയിടത്ത് പാലത്തിനു സമീപം നിർത്തിയിട്ട കാറിന് തീപിടിച്ചു (parked car caught fire in Kozhikode). ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടം സംഭവിച്ചത്. പേരാമ്പ്ര സ്വദേശി ബാബുരാജിന്‍റെ ഉടമസ്ഥതയിലുള്ള റെനോൾട്ട് ക്വിഡ് കാറിനാണ് തീ പിടിച്ചത്. കോഴിക്കോട് തൊണ്ടയാട് ഭാഗത്തേക്കുള്ള അപ്രോച്ച് റോഡിന്‍റെ അരികിലാണ് കാർ നിർത്തിയിട്ടിരുന്നത്. ബാബുരാജും ഭാര്യയും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പോയ സമയത്താണ് തീപിടുത്തം ഉണ്ടായത്. അപകടത്തിൽ ആർക്കും പരിക്കില്ല.

അപ്രോച്ച് റോഡിന്‍റെ ഇടതുവശത്ത് നിർത്തിയിട്ടിരുന്ന കാർ തീപിടിച്ച ശേഷം റോഡിന്‍റെ വലതുവശത്തേക്ക് തെന്നി നീങ്ങുകയും പാലത്തിന്‍റെ ഭിത്തിയിൽ ഇടിച്ചു നിൽക്കുകയും ആയിരുന്നു. കാറിന്‍റെ ബാറ്ററി കുറച്ച് മാസങ്ങൾക്ക് മുമ്പാണ് മാറ്റിയിട്ടതെന്നും തീപിടുത്തത്തിന്‍റെ കാരണമെന്തെന്ന് അറിയില്ലെന്നും ബാബുരാജ് പറഞ്ഞു. സമീപത്തെ സ്വകാര്യമാളിലെ ജീവനക്കാർ തീ പിടിച്ച ഉടൻ തന്നെ എത്തി അണക്കാനുള്ള ശ്രമം തുടങ്ങിയത്. തുടർന്ന് കോഴിക്കോട് ബീച്ച് അസിസ്റ്റന്‍റ്‌ ഫയർ ഓഫിസർ കലാനാഥിന്‍റെ നേതൃത്വത്തിൽ ഫയർ യൂണിറ്റ് സ്ഥലത്തെത്തുകയും തീ അണയ്ക്കുകയും ആയിരുന്നു. കാറിന് തീ പിടിച്ചതിനെ തുടർന്ന് അരയിടത്ത് പാലം ജങ്‌ഷനിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

Also Read: ടോക്കിയോയില്‍ വിമാനത്താവളത്തിൽ കൂട്ടിയിടി; വിമാനത്തിന് തീപിടിച്ചു, 5 മരണം, യാത്രക്കാർ സുരക്ഷിതർ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.