കോഴിക്കോട്: നാദാപുരം പുറമേരി പഞ്ചായത്തിലെ അരൂർ നമ്മേൽ പീടികയിൽ വീടിന്‍റെ ടെറസില്‍ സ്റ്റീൽ ബോംബ് കണ്ടെത്തി. എളങ്ങോട്ടുമ്മൽ അബൂബക്കറിന്‍റെ ഉടമസ്ഥതയിലുള്ള വീടിന്‍റെ ടെറസിലാണ് ബോംബ് കണ്ടെത്തിയത്. വീടിന്‍റെ പെയിന്‍റിങ് ജോലിക്കെത്തിയ തൊഴിലാളികളാണ് ബോംബ് കണ്ടത്. തുടർന്ന് നാദാപുരം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ബോംബ് സ്ക്വാഡ് അധികൃതർ സ്ഥലത്തെത്തി. ചേലക്കാട് ക്വാറിയിലെത്തിച്ച് ബോംബ് നിർവീര്യമാക്കി. ഉഗ്ര സ്ഫോടന ശേഷിയുള്ളതായിരുന്നുവെന്ന് ബോംബ് സ്ക്വാഡ് അധികൃതര്‍ വ്യക്തമാക്കി. ബോംബ് എങ്ങനെയാണ് വീടിന് മുകളിൽ എത്തിയതെന്ന് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.
വീടിന്‍റെ ടെറസില്‍ ബോംബ് കണ്ടെത്തി - നാദാപുരത്ത് ബോംബ് കണ്ടെത്തിട
പെയിന്‍റിങ് ജോലിക്കെത്തിയ തൊഴിലാളികളാണ് ബോംബ് കണ്ടത്
![വീടിന്‍റെ ടെറസില്‍ ബോംബ് കണ്ടെത്തി steel Bomb Nadapuram Kozhikode bomb on the terrace വീട വീടിന്‍റെ ടെറസിന് മുകളില്‍ ബോംബ്ട സ്റ്റീല്‍ ബോംബ് നാദാപുരം കോഴിക്കോട് നാദാപുരത്ത് ബോംബ് കണ്ടെത്തിട സ്റ്റീല്‍ ബോംബ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6043725-47-6043725-1581486496069.jpg?imwidth=3840)