ETV Bharat / state

താമരശ്ശേരി ഫോറസ്റ്റ് ഓഫിസ് ആക്രമണ കേസ്; വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും കൂറുമാറി

കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ നടന്ന ഹര്‍ത്താലിനിടെയാണ് 2013 നവംബര്‍ 15ന് താമരശ്ശേരി ഫോറസ്റ്റ് ഓഫിസ് തകര്‍ക്കപ്പെട്ടത്. കേസില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ഉള്‍പ്പടെ എട്ട് സാക്ഷികളാണ് കൂറുമാറിയത്. ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ എ കെ രാജീവന്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ പ്രവീണ്‍, സുരേന്ദ്രന്‍, താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസറായിരുന്ന പുരുഷോത്തമന്‍ എന്നിവരാണ് കൂറുമാറിയ ഉദ്യോഗസ്ഥര്‍

thamarassery case is overturned  Thamarassery forest office attack case  forest office attack case witnesses defected  Thamarassery forest office attack  Thamarassery forest office attack 2013  താമരശ്ശേരി ഫോറസ്റ്റ് ഓഫിസ് ആക്രമണ കേസ്  കസ്‌തൂരി രംഗന്‍  കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ട്  താമരശ്ശേരി ഫോറസ്റ്റ് ഓഫിസ്  വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും കൂറുമാറി  ഫോറസ്റ്റ് ഓഫിസ് ആക്രമണ കേസ് സാക്ഷികള്‍ കൂറുമാറി  താമരശ്ശേരി വനംവകുപ്പ് ഓഫിസ്  വനംവകുപ്പ്
താമരശ്ശേരി ഫോറസ്റ്റ് ഓഫിസ് ആക്രമണ കേസ്
author img

By

Published : Jan 30, 2023, 10:47 AM IST

കോഴിക്കോട്: കസ്‌തൂരി രംഗൻ റിപ്പോർട്ടിനെതിരെ പ്രകോപിതരായവർ താമരശ്ശേരിയിൽ അഴിച്ചുവിട്ട അക്രമ സംഭവങ്ങൾ തെളിവില്ലാതെ ചാരമാകുന്നു. താമരശ്ശേരി ഫോറസ്റ്റ് ഓഫിസ് ആക്രമണ കേസില്‍ അടക്കം സാക്ഷികളായ വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും കൂറുമാറി. വിചാരണക്കിടെ എട്ട് സാക്ഷികളാണ് കൂറുമാറിയത്.

ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ എ കെ രാജീവന്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ പ്രവീണ്‍, സുരേന്ദ്രന്‍ എന്നിവരാണ് കൂറുമാറിയ വനംവകുപ്പ് ജീവനക്കാര്‍. താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസറായിരുന്ന പുരുഷോത്തമനാണ് കൂറുമാറിയ മറ്റൊരാള്‍. പ്രതികളെ അറസ്റ്റ് ചെയ്‌ത അന്നത്തെ താമരശ്ശേരി ഡിവൈഎസ്‌പി ജെയ്‌സണ്‍ കെ എബ്രഹാം, സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറും നിലവില്‍ കോഴിക്കോട് അസിസ്റ്റന്‍റ് കമ്മിഷണറുമായ ബിജുരാജ് തുടങ്ങിയവര്‍ക്കാകട്ടെ പ്രതികളെ തിരിച്ചറിയാനും ആയില്ല.

മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ആക്രമണം: 2013 നവംബർ 15ന് കസ്‌തൂരി രംഗൻ വിഷയത്തിൽ നടന്ന ഹർത്താലിനിടെയാണ് വനം വകുപ്പ് ഓഫിസ് ആക്രമിക്കപ്പെട്ടത്. മലയോര മേഖല അതിന് മുമ്പ് കാണാത്ത രീതിയിലുളള അഴിഞ്ഞാട്ടമായിരുന്നു പട്ടാപ്പകല്‍ അരങ്ങേറിയത്. മലയോര മേഖലകളില്‍ നിന്ന് ടിപ്പറുകളിലും ചെറു ലോറികളിലുമായെത്തിയ ആള്‍ക്കൂട്ടം താമരശ്ശേരി വനംവകുപ്പ് ഓഫിസ് ആക്രമിച്ചു. ഫയലുകള്‍ തീയിട്ട് നശിപ്പിച്ചു. വനംവകുപ്പ് ജീവനക്കാരെ ആക്രമിച്ചു.

കെഎസ്ആര്‍ടിസി ബസും മാധ്യമങ്ങളുടെ വാഹനങ്ങളും അടക്കം നിരവധി വാഹനങ്ങളും അക്രമികള്‍ തകര്‍ത്തിരുന്നു. മണിക്കൂറുകളോളമാണ് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചത്. ലോക്കല്‍ പൊലീസ് തുടക്കമിട്ട അന്വേഷണം പിന്നീട് ജില്ല ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു. അക്രമികളുടെ ദൃശ്യങ്ങളും ഇവര്‍ എത്തിയ വാഹനങ്ങളും ആക്രണത്തിന് ഉപയോഗിച്ച ആയുധങ്ങളും അടക്കം നിര്‍ണായക തെളിവുകളെല്ലാം അന്വേഷണ സംഘം ശേഖരിച്ചു. നൂറുകണക്കിന് ആളുകള്‍ ആക്രമണത്തില്‍ ഉണ്ടായിരുന്നെങ്കിലും കൃത്യമായ തെളിവുകളോടെ 35 പേരെയാണ് പ്രതി ചേര്‍ത്തത്.

കേസ് ഡയറി കണാതായി: സംഭവത്തിന് ദൃക്‌സാക്ഷികള്‍ ആകുകയും പ്രതികളെ പിടികൂടുകയും ചെയ്‌ത ഉദ്യോഗസ്ഥര്‍ അടക്കമുളളവരെ സാക്ഷികളാക്കി. ഇതുവഴി കേസിന് ബലം പകരാം എന്നായിരുന്നു അന്വേഷണം നടത്തിയ ജില്ല ക്രൈം ബ്രാ‍ഞ്ചിന്‍റെ പ്രതീക്ഷ. എന്നാല്‍ ഏറ്റവും നിര്‍ണായകമായ സാക്ഷികളാണ് ഇപ്പോള്‍ കൂറുമാറിയിരിക്കുന്നത്. അതേസമയം വിചാരണ നടക്കവെ നിര്‍ണായകമായ കേസ് ഡയറി കാണാതായി.

താമരശ്ശേരി സ്റ്റേഷനിലും ഡിവൈഎസ്‌പി ഓഫിസിലുമായി സൂക്ഷിച്ചിരുന്ന കേസ് ഡയറി കാണാതായെന്ന കാര്യം അന്നത്തെ ഡിവൈഎസ്‌പി തന്നെയായിരുന്നു കോടതിയെ അറിയിച്ചത്. അക്രമ സംഭവങ്ങളിൽ 77 ലക്ഷത്തോളം രൂപയുടെ നാശനഷ്‌ടം ഉണ്ടായി എന്നാണ് സര്‍ക്കാര്‍ കണക്ക്. ഈ കേസാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെ ചേർന്ന് അട്ടിമറിക്കാന്‍ നീക്കം നടത്തുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.