ETV Bharat / state

വിദ്യാർഥിനിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ; സഹ അധ്യാപകൻ ഒളിവിൽ - ബാലുശ്ശേരി

പഠനയാത്രയ്‌ക്ക് ശേഷം വീട്ടിലെത്തിയ പെൺകുട്ടി പരാതി പറഞ്ഞതിനെ തുടർന്ന് വീട്ടുകാർ പ്രിൻസിപ്പാളിന് പരാതി നൽകുകയും സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്ന് നീതി ലഭിക്കാതായതോടെ പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

വിദ്യാർഥിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ;സഹഅധ്യാപകൻ ഒളിവിൽ

author img

By

Published : Oct 24, 2020, 1:56 PM IST

കോഴിക്കോട്: പഠനയാത്രയ്‌ക്കിടെ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ. ബാലുശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ആറ്റിങ്ങല്‍ സ്വദേശി സിയാദാണ് അറസ്റ്റിലായത്. കേസിൽ പ്രതിയായ സഹ അധ്യാപകൻ ബാലുശ്ശേരി സ്വദേശി പ്രബീഷ് ഒളിവിലാണ്. ബാലുശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഫെബ്രുവരിയിൽ ഊട്ടിയിൽ പഠനയാത്രയ്‌ക്ക് പോയപ്പോഴാണ് അധ്യാപകനായ സിയാദ് പെൺകുട്ടിയെ പീഡിപ്പിച്ചത്. പീഡനത്തിൽ സിയാദിന്‍റെ കൂട്ടാളിയായിരുന്നു അധ്യാപകനായ പ്രബീഷ്.

തിരിച്ചെത്തിയ ഉടൻ പെൺകുട്ടി പരാതി പറഞ്ഞതിനെ തുടർന്ന് വീട്ടുകാർ പ്രിൻസിപ്പാളിന് പരാതി നൽകി. എന്നാൽ പ്രിൻസിപ്പാൾ പരാതി പൊലീസിന് കൈമാറാതെ ഹയർ സെക്കൻഡറി ഡയറക്ടറേറ്റിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു. സംഭവത്തിൽ നടപടി വൈകിയതോടെ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ ബന്ധുക്കളും അധ്യാപകരും തമ്മിൽ സ്കൂളിൽ വച്ച് വാക്കേറ്റം ഉണ്ടാകുകയും സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്ന് നീതി ലഭിക്കാതായതെ വന്നപ്പോൾ പെൺകുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലെ എസ്.ഐ പ്രജീഷ്, അഡീഷണൽ എസ്.ഐ മധു, എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.