കോഴിക്കോട്: ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ആശങ്കയൊഴിയാതെ അശാന്തിയുടെ തീരത്ത് ശാന്തിനഗർ കോളനി വാസികൾ. ചുഴലിക്കാറ്റിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പിലെത്തിയ ആറ് കുടുംബങ്ങൾക്ക് ഇനി തിരികെ പോകാൻ വീടില്ല. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കടലാക്രമണത്തിലാണ് ഇവരുടെ വീടുകൾ തകർന്നത്. തുടർന്നാണ് ഇവരെ വെസ്റ്റ് ഹിൽ ചൂങ്കത്തെ ഗവ. യു പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചത്.
കടൽക്ഷോഭം തീർന്നതോടെ സ്വന്തം താമസ സ്ഥലങ്ങളിലേക്ക് പോകാൻ കലക്‌ടർ ഇവരോട് നിർദേശിക്കുകയായിരുന്നു. ഇവർക്ക് ഭക്ഷണം ലഭിക്കുന്നത് കമ്യൂണിറ്റി കിച്ചൺ മുഖേനയാണ്. പ്രദേശത്ത് മുൻകാലങ്ങളിൽ കടൽക്ഷോഭം അനുഭവപ്പെടാറില്ലെന്നും സർക്കാർ ധനസഹായം നൽകണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.
Read more: കോഴിക്കോട് കടൽ പ്രക്ഷുബ്‌ധം: കൺട്രോൾ റൂമുകൾ തുറന്നു