ETV Bharat / state

ബജറ്റ് തീർത്തും നിരാശാജനകം, വ്യാപാരികള്‍ക്ക് ആനുകൂല്യങ്ങളില്ല :ടി.നസുറുദ്ദീൻ

വ്യാപാര മേഖലയിലേക്ക് കൂടുതൽ ആളുകളെ എത്തിക്കാനുള്ള പദ്ധതികൾ ബജറ്റിലില്ല

T. Nasuruddin  ടി.നസുറുദ്ദീൻ  ബജറ്റ് തീർത്തും നിരാശജനകം  budget is utterly disappointing  second pinarayi government first budget  വ്യാപാരി വ്യവസായി ഏകോപന സമിതി
ബജറ്റ് തീർത്തും നിരാശജനകമെന്ന്‌ ടി.നസുറുദ്ദീൻ
author img

By

Published : Jun 4, 2021, 12:38 PM IST

Updated : Jun 4, 2021, 12:46 PM IST

കോഴിക്കോട്: വ്യാപാരികളേയും ചെറുകിട വ്യവസായികളെയും സംബന്ധിച്ച് ബജറ്റ് തീർത്തും നിരാശജനകമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ്‌ ടി.നസുറുദ്ദീൻ. കേരളത്തിൽ ഉണ്ടായ എല്ലാ ദുരിതങ്ങളും വ്യാപാരികളേയും ബാധിച്ചിട്ടുണ്ട്. എന്നാൽ വ്യാപാരികൾക്ക് ഒരു ആനുകൂല്യവും നൽകാൻ സർക്കാർ തയ്യാറായിട്ടില്ലെന്നും ടി.നസുറുദ്ദീൻ പറഞ്ഞു .

ബജറ്റ് തീർത്തും നിരാശാജനകം, വ്യാപാരികള്‍ക്ക് ആനുകൂല്യങ്ങളില്ല :ടി.നസുറുദ്ദീൻ

READ MORE:ഐസകിന് തുടർച്ച, ആരോഗ്യം പ്രധാനം: പുതിയ നികുതി നിർദ്ദേശങ്ങളില്ലാതെ രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ ബജറ്റ്

വ്യാപാരികളെ സഹായിക്കുന്ന ബജറ്റല്ല ഇത്തവണത്തേത്.വ്യാപാരികളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിച്ചു. വ്യാപാര മേഖലയിലേക്ക് കൂടുതൽ ആളുകളെ എത്തിക്കാനുള്ള പദ്ധതികൾ ബജറ്റിലില്ല. കൊവിഡ് കാലത്ത് വ്യാപാരികൾ കടകളടച്ച് സർക്കാരിനെ പൂർണമായും സഹായിച്ചു. പക്ഷേ, തങ്ങൾക്ക് യാതൊരു സഹായവും ബജറ്റിൽ ഇല്ലെന്നും നസുറുദ്ദീൻ പറഞ്ഞു. കടുത്ത അവഗണനക്കൊപ്പം അധിക നികുതി ചുമത്തും എന്ന സൂചന കൂടി നൽകുന്ന ബജറ്റ് വ്യാപാരികളോടുള്ള അവഗണനയാണെന്നും അദ്ദേഹം പറഞ്ഞു.

Last Updated : Jun 4, 2021, 12:46 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.