ന്യൂഡല്‍ഹി: സംപ്രേഷണ വിലക്കിനെതിരെ മീഡിയവൺ നൽകിയ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിയ്ക്കും. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഇടക്കാല ഉത്തരവ് വേണമെന്ന മീഡിയ വണിന്‍റെ ആവശ്യത്തിൽ കോടതി വിശദമായ വാദം കേൾക്കും.
വാദം പൂർത്തിയാകുന്നത് വരെ ഇടക്കാല സംരക്ഷണം നൽകണമെന്ന മീഡിയവണിന്‍റെ ആവശ്യത്തിലും കോടതി ഇന്ന് വിശദമായ വാദം കേൾക്കും. കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോൾ ഹൈക്കോടതി വിധിയ്ക്ക് ആധാരമായ രേഖകൾ ഹാജരാക്കാൻ കേന്ദ്രസർക്കാറിന് സുപ്രിംകോടതി നിർദേശം നൽകിയിരുന്നു. മീഡിയ വണിന് വേണ്ടി മുതിർന്ന അഭിഭാഷകരായ മുകുൾ റോഹ്തഗിയും ദുശ്യന്ത് ദവെയുമാണ് ഹാജരാകുന്നത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കേന്ദ്ര സർക്കാരിന്‍റെ അഭിഭാഷകൻ ഹാജരായിരുന്നില്ല.
വിലക്ക് സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി കോടതി
ജനുവരി 31നാണ് ചാനലിന്‍റെ പ്രവർത്തനാനുമതി വിലക്കി കേന്ദ്ര സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. അന്ന് തന്നെ മീഡിയവണ്‍ ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ വിശദമായ വാദം കേട്ട ഹൈക്കോടതി കേന്ദ്ര സർക്കാർ ഉത്തരവ് ശരിവച്ചു. സിംഗിള്‍ ബെഞ്ചിന്‍റെ ഉത്തരിവിനെതിരെ മീഡിയവണ്‍ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കേന്ദ്ര സർക്കാർ മുദ്ര വച്ച കവറിൽ ഹാജരാക്കിയ രഹസ്യ രേഖകൾ പരിശോധിച്ച ശേഷമാണ് ഡിവിഷൻ ബെഞ്ചിന്‍റെ തീരുമാനം.
സംപ്രേഷണ വിലക്ക് റദ്ദ് ചെയ്യണമെന്നാവശ്യപ്പട്ടുള്ള മീഡിയവൺ ചാനലിന്‍റെ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മാർച്ച് രണ്ടിനാണ് തള്ളിയത്. അന്നുതന്നെ അപ്പീൽ ഹർജി സമർപ്പിച്ചിരുന്നു. നേരത്തെ, കേന്ദ്രസർക്കാർ ഹാജരാക്കിയ രഹസ്യാന്വേഷണ റിപ്പോർട്ടുകളിലെ പരാമർശങ്ങൾ ഗൗരവതരമാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ജസ്റ്റിസ് എൻ നഗരേഷിന്‍റെ സിംഗിൾ ബെഞ്ച് മീഡിയവൺ ചാനലിന്‍റെ ഹർജി തള്ളിയത്. അപ്പീൽ നൽകുന്നതിനായി സംപ്രേഷണ വിലക്ക് സ്റ്റേ ചെയ്യണമെന്ന ആവശ്യവും കോടതി നിരസിച്ചു. സംപ്രേഷണ വിലക്ക് റദ്ദ് ചെയ്യണമെന്നാവശ്യപ്പട്ടുള്ള മീഡിയവൺ ചാനലിന്‍റെ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മാർച്ച് രണ്ടിനാണ് തള്ളിയത്. അന്ന് തന്നെ അപ്പീൽ ഹർജി സമർപ്പിച്ചിരുന്നു.
ALSO READ: അധ്യാപികയെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ച വിനോയ് ചന്ദ്രന് സസ്‌പെൻഷൻ