ETV Bharat / state

കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെയുള്ള പണിമുടക്ക് വൻ വിജയമാകും: എളമരം കരീം

നവംബർ 25 അർദ്ധരാത്രി മുതൽ 26 അർദ്ധരാത്രി വരെയാണ് പണിമുടക്ക്.

author img

By

Published : Nov 23, 2020, 1:16 PM IST

കേന്ദ്ര സർക്കാരിന്‍റെ തൊഴിലാളി -കർഷക വിരുദ്ധ നയങ്ങൾ  കേന്ദ്ര സർക്കാർ നയങ്ങൾ  എളമരം കരീം  Elamaram Kareem  Strike against central government policies
എളമരം കരീം

കോഴിക്കോട്: കേന്ദ്ര സർക്കാരിന്‍റെ തൊഴിലാളി -കർഷക വിരുദ്ധ നയങ്ങൾക്കെതിരെ നടത്തുന്ന ദേശീയ പണിമുടക്ക് ചരിത്ര വിജയമാകുമെന്ന് എളമരം കരീം എം.പി. നവംബർ 25 അർധരാത്രി മുതൽ 26 അർധരാത്രി വരെയാണ് പണിമുടക്ക്.

കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെയുള്ള പണിമുടക്ക് വിജയമാകും: എളമരം കരീം

ആദായ നികുതി ദായകരല്ലാത്ത എല്ലാ കുടുംബത്തിനും പ്രതിമാസം 7500 രൂപ വീതം നൽകുക, ആവശ്യക്കാരായ എല്ലാവർക്കും 10 കിലോ ഭക്ഷ്യധാന്യം സൗജന്യമായി നൽകുക, തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴിൽ ദിനങ്ങൾ 200 ദിവസമാക്കുക, വേതനം വർധിപ്പിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉയർത്തിയാണ് പണിമുടക്ക്.

കേരളത്തിൽ ദേശീയ ട്രേഡ് യൂണിയനുകളും, സംസ്ഥാന തല ട്രേഡ് യൂണിയനുകളും, ജീവനക്കാരുടെ സംഘടനകളും സംയുക്തമായാണ് സമരം നടത്തുന്നതെന്നും എളമരം കരീം വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.