ETV Bharat / state

യേശുദാസിനും ചിത്രയ്‌ക്കും കല്ലേറ്: 24 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതി അറസ്റ്റില്‍ - news updates

കോഴിക്കോട് മലബാര്‍ മഹോത്സവത്തില്‍ ഗാനമേളക്കെത്തിയ ഗായകന്‍ യേശുദാസിനും ഗായിക ചിത്രയ്‌ക്കും നേരെ അസീസ് കല്ലെറിയുകയായിരുന്നു.

Old Case arrest  Yesudas and Chitra  Chitra  ഗായകരെ കല്ലെറിഞ്ഞ പ്രതി അറസ്റ്റില്‍  പ്രതി അറസ്റ്റില്‍  ബേപ്പൂർ മാത്തോട്ടം  മലബാര്‍ മഹോത്സവം  നടക്കാവ് പൊലീസ്  kerala news updates  news updates  latest news in kerala
ഗായകരെ കല്ലെറിഞ്ഞ പ്രതി അറസ്റ്റില്‍
author img

By

Published : Feb 20, 2023, 2:55 PM IST

കോഴിക്കോട്: ഗായകരായ യേശുദാസിനും ചിത്രയ്‌ക്കും നേരെ കല്ലെറിഞ്ഞ കേസിലെ മുഖ്യപ്രതി 24 വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റില്‍. ബേപ്പൂർ മാത്തോട്ടം സ്വദേശി എന്‍.വി അസീസാണ് (56) അറസ്റ്റിലായത്. 1999 ഫെബ്രുവരി ഏഴിനാണ് കേസിനാസ്‌പദമായ സംഭവം.

കോഴിക്കോട് മലബാര്‍ മഹോത്സവത്തില്‍ ഗാനമേളക്കെത്തിയ ഗായകന്‍ യേശുദാസിനും ഗായിക ചിത്രയ്‌ക്കും നേരെ അസീസ് കല്ലെറിയുകയായിരുന്നു. സംഭവത്തില്‍ പ്രതികളായ ഏതാനും ചിലര്‍ അന്ന് തന്നെ പിടിയിലായിരുന്നു. വഴിയോരത്ത് പഴക്കച്ചവടം നടത്തുന്നയാളാണ് അസീസ്.

1999ല്‍ മാത്തോട്ടത്ത് താമസിച്ചിരുന്ന ഇയാള്‍ പിന്നീട് മലപ്പുറം ജില്ലയിലെ മുതുവല്ലൂരിലേക്ക് താമസം മാറ്റി. മാത്തോട്ടം നിവാസികളില്‍ ഒരാളാണ് ഇയാളെ കുറിച്ച് പൊലീസിന് വിവരം നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മുതുവല്ലൂരിലെത്തിയ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.

നടക്കാവ് ഇൻസ്പെക്‌ടര്‍ പി.കെ. ജിജീഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജാമ്യത്തില്‍ വിട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.