ETV Bharat / state

കോഴിക്കോട് റോഡ് നിർമാണത്തിനിടെ സ്റ്റീൽ ബോംബുകൾ കണ്ടെത്തി - Steel bombs found kozhikode

കാക്കുനി അരൂർ റോഡിൽ ഇടവഴി ജെസിബി ഉപയോഗിച്ച് വീതി കൂട്ടവെയാണ് അഞ്ച് ബോംബുകൾ കണ്ടെത്തിയത്

കോഴിക്കോട്  സ്റ്റീൽ ബോംബ്  Steel bombs found kozhikode  kuttyadi kakkuni bomb case
കോഴിക്കോട് റോഡ് നിർമാണത്തിനിടെ സ്റ്റീൽ ബോംബുകൾ കണ്ടെത്തി
author img

By

Published : Nov 13, 2020, 3:34 PM IST

കോഴിക്കോട്: കുറ്റ്യാടി കാക്കുനിയിൽ റോഡ് നിർമാണത്തിന് മണ്ണ് നീക്കവെ സ്റ്റീൽ ബോംബുകൾ കണ്ടെത്തി. കാക്കുനി അരൂർ റോഡിൽ സ്വകാര്യ വ്യക്തികളുടെ കാട് മൂടിയ ഇടവഴി ജെസിബി ഉപയോഗിച്ച് വീതി കൂട്ടി റോഡ് നിർമിക്കുന്നതിനിടെയാണ് അഞ്ച് ബോംബുകൾ കണ്ടെത്തിയത്.

കോഴിക്കോട് റോഡ് നിർമാണത്തിനിടെ സ്റ്റീൽ ബോംബുകൾ കണ്ടെത്തി

ജെസിബിയുടെ ടയർ കയറി ബോംബുകൾ സൂക്ഷിച്ച ബക്കറ്റ് തകർന്നെങ്കിലും സ്‌ഫോടനം നടക്കാഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി. കുറ്റ്യാടി സ്റ്റേഷനി വിവരം അറിയിച്ചതിനെ തുടർന്ന് നാദാപുരത്ത് നിന്നെത്തിയ ബോംബ് സ്ക്വാഡ് വിദഗ്‌ദ്ധർ സ്റ്റീൽ ബോംബുകൾ കസ്റ്റഡിയിലെടുത്ത് ചേലക്കാട് ക്വാറിയിലെത്തിച്ച് നിർവീര്യമാക്കി. കണ്ടെത്തിയ ബോംബുകൾ പുതിയതാണെന്ന് ബോംബ് സ്ക്വാഡ് അധികൃതർ പറഞ്ഞു. കുറ്റ്യാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.