കോഴിക്കോട്: ഒന്നര വയസുള്ള കുട്ടിയുടെ അരപവൻ തൂക്കം വരുന്ന പാദസരം മോഷ്ടിച്ച സ്ത്രീയെ ടൗണ്‍ പൊലീസ് പിടികൂടി. മധുര കൽമേട് കോളനി നിവാസിയായ പ്രിയയാണ് അറസ്റ്റിലായത്. റമദാൻ തിരക്കിനിടെ കോഴിക്കോട് മിഠായിതെരുവിൽവച്ചാണ് സ്ത്രീ കളവ് നടത്തിയത്.
ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് കേസിനാസ്പദമായ സംഭവം. റമദാൻ ഷോപ്പിങ്ങിന് എത്തിയ വെങ്ങാലി സ്വദേശിയുടെ മകളുടെ പാദസരമാണ് മോഷണം പോയത്. അറസ്റ്റിലായ പ്രിയക്കെതിരെ തൃശൂർ ഈസ്റ്റ്, മെഡിക്കൽ കോളജ്, കുന്ദമംഗലം, പെരിന്തൽമണ്ണ, നാദാപുരം എന്നീ സ്റ്റേഷനുകളിലായി നേരത്തേ മോഷണ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.