കോഴിക്കോട്: നിരവധി തവണ ഒന്നാം സമ്മാനങ്ങൾ അടിച്ചിട്ടുണ്ടെങ്കിലും ഓണം ബമ്പർ (Onam Bumper) ആദ്യമായിട്ടാണ് തേടിയെത്തുന്നതെന്ന് കോഴിക്കോട് പാളയത്തെ ബാവ ലോട്ടറി (Bhava Lottery) ഏജൻ്റ് ഗണേശൻ. താനും ഭാര്യയും ചേർന്നാണ് ലോട്ടറി (Lottery) കച്ചവടം നടത്തുന്നത്. ബമ്പറടിച്ചതോടെ നിരവധി പേരാണ് കടയിലേക്ക് എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം സമ്മാനത്തിന് അർഹമായ ലോട്ടറി വിറ്റതിന്‍റെ സന്തോഷത്തില്‍ പാളയത്തെ ലോട്ടറി ഏജൻസിയില്‍ മധുര വിതരണം തകൃതിയായി തുടരുകയാണ്.
ആരാണ് ആ ഭാഗ്യവാന്‍: കേരളം ഏറെ കാത്തിരുന്ന തിരുവോണം ബംപറിന്‍റെ ഒന്നാം സമ്മാനമായ 25 കോടി രൂപയ്‌ക്ക് അര്‍ഹമായത് TE 230662 എന്ന ടിക്കറ്റാണ്. പാലക്കാട് വാളയാർ ഡാം റോഡിലെ ഏജൻസിയാണ് ഈ ടിക്കറ്റ് വില്‍പന നടത്തിയത്. കോഴിക്കോട്ടെ ബാവ ഏജൻസിയാണ് സമ്മാനാര്‍ഹമായ ഈ ടിക്കറ്റ് പാലക്കാട്ടേക്കയച്ചത്.
റെക്കോഡ് വില്‍പ്പന നടന്ന ഈ വർഷത്തെ തിരുവോണം ബമ്പർ നറുക്കെടുപ്പ് ബുധനാഴ്‌ച (20.09.2023) ഉച്ചയ്‌ക്ക് രണ്ട് മണിക്ക് ശേഷമാണ് നടന്നത്. ഇത്തവണ 85 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതില്‍ 75 ലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റുപോയി. മാത്രമല്ല കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 11 ലക്ഷം ടിക്കറ്റുകള്‍ അധികമായി വിറ്റു.
സമ്മാനങ്ങള്‍ ഇങ്ങനെ: ഓണം ബമ്പര്‍ നറുക്കെടുപ്പിലെ രണ്ടാം സമ്മാനമായ ഒരു കോടി വീതം (20 പേര്‍ക്ക്) TH 305041, TL 894358, TC 708749, TA 781521, TD 166207, TB 398415, TB 127095, TC 320948, TB 515087, TJ 410906, TC 946082, TE 421674, TC 287627, TE 220042, TC 151097, TG 381795, TH 314711, TG 496751, TB 617215, TJ 223848 എന്നീ ടിക്കറ്റുകള്‍ക്കാണ്. മൂന്നാം സമ്മാനമായ (50 ലക്ഷം) TA 323519, TB 819441, TC 658646, TD 774483, TE 249362, TG 212431, TH 725449, TJ 163833, TK 581122, TL 449456, TA 444260, TB 616942, TC 331259, TD 704831, TE 499788, TG 837233, TH 176786, TJ 355104, TK 233939, TL 246507 എന്നീ ടിക്കറ്റുകള്‍ക്കും നാലാം സമ്മാനം (അഞ്ച് ലക്ഷം): TA 372863, TB 748754, TC 589273, TD 672999, TE 709155 എന്ന നമ്പര്‍ ടിക്കറ്റുകള്‍ക്കുമാണ്.
ഇതുകൂടാതെ TA 230662, TB 230662, TC 230662, TD 230662, TG 230662, TH 230662, TJ 230662, TK 230662, TL 230662 എന്നീ ടിക്കറ്റുകള്‍ക്ക് സമാശ്വാസ സമ്മാനമായ 5,00,000 രൂപയും ലഭിക്കും.