കോഴിക്കോട്: ബാനറുകൾ സ്ഥാപിക്കുന്നതിനെ ചൊല്ലിയുള്ള തർക്കം കോഴിക്കോട് ലോ കോളജില്‍ സംഘർഷത്തിന് കാരണമായി. കോളജിൽ കെഎസ്‌യു സംഘടിപ്പിക്കുന്ന പരിപാടിക്കായി ബാനറുകൾ കെട്ടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് എസ്‌എഫ്‌ഐ പ്രവർത്തകരും കെഎസ്‌യു പ്രവർത്തകരും തമ്മില്‍ സംഘർഷത്തിൽ കലാശിച്ചത്. കൂട്ടത്തല്ലിൽ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റ വിദ്യാര്‍ഥികളെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് എത്തിയതിന് ശേഷം ഇരു വിഭാഗവും പിരിഞ്ഞ് പോയത്.