കോഴിക്കോട്: നിർമ്മൽ മാധവ് സമരത്തിൽ പങ്കെടുത്ത എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകരെ വെറുതെ വിട്ടു. 2011 ൽ കോഴിക്കോട് എഞ്ചിനീയറിങ് കോളജിൽ മെറിറ്റ് അട്ടിമറിച്ച് അന്നത്തെ യുഡിഎഫ് സർക്കാർ നിർമ്മൽ മാധവ് എന്ന വിദ്യാർഥിക്ക് അനധികൃതമയി പ്രവേശനം നൽകിയെന്ന് ആരോപിച്ച് എസ്എഫ്ഐ ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിൽ പങ്കെടുത്ത എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ എടുത്ത കേസാണ് 10 വർഷത്തെ വിചാരണയ്ക്ക് ഒടുവിൽ പ്രതികളെ വെറുതെ വിട്ടത്.
എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയും സിപിഎം ഒഞ്ചിയം ഏരിയാ സെക്രട്ടറിയുമായ ടി.പി ബിനീഷ്, ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറിയും സിപിഎം ഫറോക്ക് ഏരിയ സെക്രട്ടറിയുമായ എം ഗിരീഷ്, എസ്‌എഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ.കെ ബിജിത്ത്, സഗിൻ ടിന്‍റു പ്രവർത്തകരായ രജിൽ കെ, ആസാദ് കക്കോടി, രഞ്ജിത്ത് ഒപി, കിരൺ, സുരേഷ്, സ്വരാജ്, എഞ്ചിനിയറിങ് കോളജ് പിടിഎ ഭാരവാഹികളായ കുമാരൻ കെ, ഗോപാലകൃഷ്ണൻ എന്നിവരെയാണ് കോഴിക്കോട് അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് അനസ് പഠികോഡൻ വെറുതെ വിട്ടത്.