കോഴിക്കോട്: നാദാപുരം കല്ലാച്ചിയില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പൊലീസ് ജീപ്പ് തടഞ്ഞു. ഇന്ന് വൈകുന്നേരം ആറ് മണിയോടെയാണ് കല്ലാച്ചി മത്സ്യ മാര്‍ക്കറ്റിന് സമീപത്ത് പതിനഞ്ചോളം എസ്എഫ്ഐ പ്രവര്‍ത്തകര്‍ ട്രാഫിക് പൊലീസ് ജീപ്പ് തടഞ്ഞത്. എം ഇ ടി കോളജില്‍ നിന്ന് പുറത്താക്കിയ നാല് എംഎസ്എഫ് പ്രവര്‍ത്തകരെ തിരിച്ചെടുക്കാന്‍ പൊലീസും എംഎസ്എഫ്, യൂത്ത് ലീഗ് പ്രവര്‍ത്തകരും ഒത്തുകളിച്ചെന്ന് ആരോപിച്ചാണ് പൊലീസ് ജീപ്പ് തടഞ്ഞത്.
പത്ത് മിനിറ്റോളം സംസ്ഥാന പാതയില്‍ വാഹനങ്ങള്‍ക്ക് കടന്ന് പോകാന്‍ കഴിയാതെ ഗതാഗതം സ്‌തംഭിച്ചതോടെ സിപിഎം ജില്ലാ കമ്മറ്റിയംഗം വി.പി കുഞ്ഞികൃഷ്ണന്‍ സ്ഥലത്തെത്തി എസ്എഫ്ഐ പ്രവര്‍ത്തകരുമായി സംസാരിച്ചതിനെ തുടര്‍ന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രകടനം വിളിച്ച് പിരിഞ്ഞ് പോവുകയായിരുന്നു.