ETV Bharat / state

സാഹസിക ടൂറിസത്തിന് കേരളം മാതൃകയാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ - സാഹസിക ടൂറിസം

ചാലിപ്പുഴയില്‍ ഏഴാമത് രാജ്യാന്തര കയാക്കിങ് ചാമ്പ്യൻഷിപ്പിന് തുടക്കം

ഏഴാമത് രാജ്യാന്തര കയാക്കിംഗ് ചാമ്പ്യൻഷിപ്പിന് തുടക്കമായി
author img

By

Published : Jul 26, 2019, 11:08 PM IST

Updated : Jul 26, 2019, 11:33 PM IST

കോഴിക്കോട്: സാഹസിക ടൂറിസത്തിന് കേരളം മാതൃകയാകുമെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കോടഞ്ചേരി പഞ്ചായത്തിലെ ചാലിപ്പുഴയില്‍ നടക്കുന്ന ഏഴാമത് രാജ്യാന്തര കയാക്കിങ് ചാമ്പ്യൻഷിപ്പ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഡ്വഞ്ചർ ടൂറിസത്തിന്‍റെ പ്രധാന ഇടമായി കോടഞ്ചേരി മാറുമെന്നും അക്കാദമി സ്ഥാപിക്കാനുള്ള സാധ്യതകൾ അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.

സാഹസിക ടൂറിസത്തിന് കേരളം മാതൃകയാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

കുത്തിയൊലിച്ചൊഴുകുന്ന പുഴയിലൂടെയും പാറക്കെട്ടുകൾക്കിടയിലൂടെയും ചെറുവഞ്ചിയിൽ തുഴയുന്നത് കാണാന്‍ ചാലിപ്പുഴയുടെ ഇരുകരകളിലുമായി നിരവധി കാഴ്‌ചക്കാര്‍ ഇന്ന് മുതല്‍ എത്തി തുടങ്ങും. വൈറ്റ‌് വാട്ടർ കയാക്കിങ്ങിന‌് ലോകത്തിലെ തന്നെ ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളിലൊന്നാണ് ചാലിപ്പുഴ.

തിരുവമ്പാടി എംഎൽഎ ജോർജ് എം തോമസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ കലക്‌ടർ ശ്രീറാം സാംബശിവറാവു, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബാബു പറശ്ശേരി എന്നിവർ പങ്കെടുത്തു.

Intro:സാഹസിക ടൂറിസത്തിന് കേരളം മാതൃകയാകും; കടകം പള്ളി സുരന്ദ്രൻ
Body:സാഹസിക ടൂറിസത്തിന് കേരളം മാതൃകയാകും; കടകം പള്ളി സുരന്ദ്രൻ

ഏഴാമത് രാജ്യാന്തര കയാക്കിംഗ് ചാമ്പ്യൻഷിപ്പിന് തുടക്കമായി. കോഴിക്കോട് കോടഞ്ചേരിയിൽ കുത്തി യൊലിച്ചൊഴുകുന്ന പുഴ വെള്ളത്തിലെ പാറക്കെട്ടുകൾക്കിടയിലൂടെ ചെറുവഞ്ചിയിൽ തുഴയെറിഞ്ഞ‌് കുതിച്ചുപായുകയാണ് സാഹസികർ.

കോഴിക്കോട‌്  ജില്ലയിലെ കോടഞ്ചേരി പഞ്ചായത്തിലെ ചാലിപ്പുഴയ‌്ക്ക‌് ഇരുവശങ്ങളിലുമായി ചിതറിക്കിടക്കുന്ന ചെറിയ അങ്ങാടി വൈറ്റ‌് വാട്ടർ കയാക്കിങ്ങിന‌് ലോകത്തെ ഏറ്റവും അനുയോജ്യമാണ‌് ചാലിപ്പുഴ. അഡ്വഞ്ചർ ടൂറിസത്തിന്റെ പ്രധാന ഇടമായി മാറും കോടഞ്ചേരി. ഇവിടെ അക്കാദമി സ്ഥാപിക്കാനുള്ള സാധ്യതകൾ അന്വേഷിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രൻ പറഞ്ഞു. തിരുവമ്പാടി എം.എൽ.എ ജോർജ് എം തോമസ് അധ്യക്ഷത വഹിച്ചു കോഴിക്കോട് ജില്ലാ കളക്ടർ. ശ്രീറാം സാംബശിവറാവു ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ബാല കിരൺ. റാണി ജോർജ് എന്നിവർ പങ്കെടുത്തുConclusion:ഇടിവി ഭാരതി. കോഴിക്കോട്.
ബൈറ്റ് പ്രസംഗം മന്ത്രി
Last Updated : Jul 26, 2019, 11:33 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.