ETV Bharat / state

ടെക്‌സ്റ്റയില്‍സില്‍ അതിക്രമിച്ച് കയറിയത് തടഞ്ഞു, സെക്യൂരിറ്റി ജീവനക്കാരന് മർദനം; പ്രതി പിടിയിൽ - കുന്നത്തറ ടെക്സ്റ്റയിൽസ്

security guard assaulted in kunnathara textiles: സുരക്ഷ ജീവനക്കാരന് നേരെ അക്രമം നടന്നത് കുന്നത്തറ ടെക്സ്റ്റയിൽസിൽ അതിക്രമിച്ചു കയറിയത് തടഞ്ഞതിനെ തുടര്‍ന്ന്.

security guard assaulted  kunnathara textiles  കുന്നത്തറ ടെക്സ്റ്റയിൽസ്  സെക്യൂരിറ്റിക്ക് മർദ്ദനം
security guard assaulted in kunnathara textiles
author img

By ETV Bharat Kerala Team

Published : Jan 5, 2024, 4:31 PM IST

കോഴിക്കോട് : സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച പ്രതി പിടിയിൽ ( security guard assaulted in kunnathara textiles). അത്തോളി കുന്നത്തറ കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനായ കോതങ്കൽ ചെമ്പകശ്ശേരി രാജനെ (60) മർദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച പ്രതി കോതങ്കൽ, പാലോട്ട് മീത്തൽ പ്രസാദ് (46 )നെ ആണ് അത്തോളി പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇക്കഴിഞ്ഞ ഡിസംബര്‍ 31ന് രാത്രിയിലായിരുന്നു സംഭവം.

പ്രതി പ്രസാദ് കുന്നത്തറ ടെക്സ്റ്റയിൽസിൽ അതിക്രമിച്ചു കയറിയത് തടഞ്ഞതിനാണ് സെക്യൂരിറ്റി ജീവനക്കാരനായ രാജന് മർദനമേറ്റത്. ഗാർഡ് റൂമിൽ കയറി പട്ടിക ഉപയോഗിച്ചായിരുന്നു ഇയാളെ പ്രസാദ് അടിച്ച് പരിക്കേൽപ്പിച്ചത്. മർദനത്തിൽ രാജന്‍റെ തോളെല്ലിനു പൊട്ടൽ പറ്റിയിട്ടുണ്ട്.

കൂടാതെ തലയിലേറ്റ മുറിവിൽ അഞ്ച് തുന്നലുമുണ്ട്. കണ്ണിനും ചെവിക്കും മുഖത്തും സാരമായി പരിക്കുണ്ട്. നിലവിൽ രാജൻ മൊടക്കല്ലൂർ എംഎംസി ഹോസ്‌പിറ്റലിൽ ചികിത്സയിലാണ്. ഇന്ന് (ജനുവരി 5) രാവിലെ അത്തോളി എസ്ഐആർ രാജീവ്‌, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഷിബു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.

Also read : ഏഴിമല നാവിക അക്കാദമിയിലേക്ക് അതിക്രമിച്ച്‌ കയറാന്‍ ശ്രമം; കശ്‌മീര്‍ സ്വദേശി അറസ്റ്റില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.