കോഴിക്കോട്: രണ്ടു ദിവസമായി കോതി കടപ്പുറത്ത് കടൽക്ഷോഭം രൂക്ഷാമായ സാഹചര്യത്തില്‍ പ്രദേശവാസികൾ ഭീതിയില്‍. കടല്‍ഭിത്തി തകർന്നതോടെ വീടിൻ്റെ അകത്തും പുറത്തും വെള്ളം കയറി. നാൽപതിലേറെ വീടുകളാണ് അപകട ഭീഷണിയിലുള്ളത്.
റോഡിൽ വെള്ളം കയറിയതോടെ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഡെപ്യൂട്ടി മേയർ കൂടിയായ സ്ഥലം കൗൺസിലർ പ്രദേശം സന്ദർശിച്ചു. എന്നാല്‍, അധികൃതരുടെ സന്ദര്‍ശനം കൊണ്ട് ഒരു പ്രയോജനവും ഇല്ലെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. ഓഖി, പ്രളയം എന്നീ ഘട്ടങ്ങളില്‍ പോലും ഉണ്ടാവാത്ത അപകട ഭീഷണിയാണ് കോതി കടപ്പുറത്തിപ്പോള്‍.