കോഴിക്കോട്: പാലേരിയിൽ കാർ സ്കൂട്ടറുകളിൽ ഇടിച്ചു നാലുപേർക്ക് പരിക്ക്. പരിക്കേറ്റ സ്കൂട്ടർ യാത്രികരായ നാലുപേരെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.
കുറ്റ്യാടി ഭാഗത്തുനിന്ന് വന്ന കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ എതിരെ വന്ന രണ്ട് സ്കൂട്ടറുകളിൽ ഇടിക്കുകയായിരുന്നു. രജിസ്ട്രേഷൻ കഴിയാത്ത കാറാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറുകൾ രണ്ടും പൂര്‍ണമായും തകർന്നു. കുറ്റ്യാടി-പാലേരി റോഡിൽ അമിതവേഗതയും അശ്രദ്ധയും കാരണം അപകടങ്ങൾ പതിവാണ്.