ETV Bharat / state

ഉപ്പുമാവില്‍ നിന്നും വിഭവ സമൃദ്ധമായ സദ്യയിലേക്ക്: സ്കൂള്‍ ഉച്ചഭക്ഷണത്തിന്‍റെ ചരിത്രവും വര്‍ത്തമാനവും - സ്കൂളുകളില്‍ ഉച്ചഭക്ഷണ പദ്ധതി

1961ല്‍ സ്വകാര്യ പങ്കാളിത്തതോടെ തുടങ്ങിയ പദ്ധതി 1984ഓടെ ഇന്ത്യയിലാദ്യമായി കേരളത്തില്‍ സർക്കാർ പൂര്‍ണമായും ഏറ്റെടുത്തു. ഉപ്പുമാവ് വിതരണത്തില്‍ ആരംഭിച്ച സംരംഭം ഇപ്പോള്‍ മാംസാഹാരവും പാലും വരെ കുട്ടികള്‍ക്ക് നല്‍കുന്നു

സ്കൂളുകളില്‍ ഉച്ചഭക്ഷണ പദ്ധതി  കുട്ടിക്കളിയല്ല ഉച്ചഭക്ഷണ പദ്ധതി  ഉച്ചഭക്ഷണ പദ്ധതിയുടെ ചരിത്രം  കേരളത്തിലെ ഉച്ചഭക്ഷണ പദ്ധതി  സ്കൂളുകളില്‍ ഉച്ചഭക്ഷണ പദ്ധതി  School Lunch Scheme in Kerala
കുട്ടിക്കളിയല്ല ഉച്ചഭക്ഷണ പദ്ധതി; സ്കൂളുകളില്‍ ഉച്ചഭക്ഷണ പദ്ധതി വന്ന വഴി
author img

By

Published : Jun 9, 2022, 8:35 PM IST

Updated : Jun 10, 2022, 12:50 PM IST

കോഴിക്കോട്: കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കാൻ പോലും ഊർജമേകുന്നതാണ് നമ്മുടെ ഉച്ചഭക്ഷണ പദ്ധതി. എന്നാൽ കഴിഞ്ഞ ദിവസം സ്കൂളില്‍ നിന്നും ഭക്ഷണം കഴിച്ച ചില കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയേറ്റത് പദ്ധതിയിലൊരു കല്ലുകടിയായി. എല്ലാ ന്യൂനതകളെയും നേരിട്ടറിയാൻ മന്ത്രിമാർ തന്നെ കച്ചകെട്ടിയിറങ്ങി. ഈ സന്ദർഭത്തിൽ രാജ്യത്തെ ഉച്ചഭക്ഷണ പദ്ധതിയുടെ ചരിത്രത്തിലൂടെയും കേരളത്തിന്‍റെ സംഭാവനയെ കുറിച്ചും പരിശോധിക്കാം.

ഉച്ചഭക്ഷണത്തിന്‍റെ ചരിത്രമിങ്ങനെ: രാജ്യം സ്വതന്ത്രയാകുന്നതിന് മുമ്പ്, 1923ലാണ് മദ്രാസ് പ്രസിഡൻസിയിലെ കോർപ്പറേഷൻ സ്കൂളുകളിൽ വിദ്യാർഥികൾക്ക് ആദ്യമായി ഉച്ചഭക്ഷണം നൽകി തുടങ്ങിയത്. 1930 മുതൽ ഫ്രഞ്ച് ഭരണത്തിന് കീഴിലുള്ള കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും പദ്ധതി നടപ്പിലാക്കി. എന്നാൽ 1960ലാണ് ഇതിനൊരു വഴിത്തിരിവുണ്ടാകുന്നത്.

തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന കെ. കാമരാജിന്‍റെ വാഹനം റെയിൽവെ ലവൽക്രോസിൽ നിർത്തിയപ്പോൾ അദ്ദേഹം ഒരു കാഴ്ച കണ്ടു. കുറച്ച് കുട്ടികൾ പശുക്കളെയും ആടുകളെയും മേച്ച് നടക്കുന്നു. കാറിൽ നിന്ന് ഇറങ്ങിയ അദ്ദേഹം കുട്ടികളോട് ചോദിച്ചു.. എന്താണ് നിങ്ങൾ സ്കൂളിൽ പോകാത്തതെന്ന്.. ഇദ്ദേഹം മുഖ്യമന്ത്രിയാണെന്നൊന്നും അറിയാത്ത കുട്ടികളിൽ ഒരാൾ തിരിച്ച് ചോദിച്ചു.. സ്കൂളിൽ പോയാൽ നിങ്ങൾ ഭക്ഷണം തരുമോ എന്ന്...

ഉപ്പുമാവില്‍ നിന്നും വിഭവ സമൃദ്ധമായ സദ്യയിലേക്ക്: സ്കൂള്‍ ഉച്ചഭക്ഷണത്തിന്‍റെ ചരിത്രവും വര്‍ത്തമാനവും

ആ ചോദ്യമാണ് സ്വതന്ത്ര ഭാരതത്തിലെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് തുടക്കമിട്ടത്. അച്ഛൻ മരിച്ചതിന് പിന്നാലെ കുടുംബത്തെ സഹായിക്കാൻ നിർബന്ധിതനായതിനെ തുടർന്ന് സ്കൂളിൽ നിന്നും പന്ത്രണ്ടാം വയസിൽ പുറത്താക്കപ്പെട്ട കാമരാജ്, രാഷ്ട്രീയത്തിലെ കിങ് മേക്കറായതും ഭാരതരത്ന നൽകി അദ്ദേഹത്തെ രാജ്യം ആദരിച്ചതും ഇതോടൊപ്പം കൂട്ടിച്ചേർക്കട്ടെ.

കമ്പത്തിന്‍റെ ഉപ്പുമാവില്‍ തുടക്കം: 1961ന്‍റ അവസാനത്തിലാണ് കേരള സംസ്ഥാനത്ത് സർക്കാർ പ്രാഥമിക വിദ്യാലയങ്ങളിൽ ഉച്ചഭക്ഷണ പദ്ധതിക്ക് തുടക്കമിട്ടത്. പോഷക മൂല്യം കൂടിയതും ശരീരക്ഷീണം അകറ്റുന്നതുമായ ഉത്തരേന്ത്യൻ ഭക്ഷണമായ കമ്പത്തിന്‍റെ ഉപ്പുമാവിലായിരുന്നു തുടക്കം. കോ-ഓപ്പറേറ്റീവ് ഫോർ അമേരിക്കൻ റിലീഫ് എവരിവേർ അഥവാ 'കെയർ' ആണ് ഇതിനുള്ള ധനസഹായം നൽകിയത്.

എന്നാൽ 1984ഓടെ ഈ സംഘടന പദ്ധതിയിൽ നിന്നും പിൻവലിഞ്ഞു. ഇതോടെ ഈ ഭാരിച്ച ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഏറ്റെടുത്തു. ഉച്ചക്കഞ്ഞി എന്ന പേരിൽ താഴ്ന്ന ക്ലാസുകളിൽ തുടങ്ങിയ പദ്ധതി വൈകാതെ യുപി ക്ലാസുകളിലേക്കും എയ്ഡഡ് സ്കൂളുകളിലേക്കും വ്യാപിപ്പിച്ചു. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം 2002ഓടെ പദ്ധതി എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കി. 2021 സെപ്റ്റംബറിൽ പദ്ധതിയുടെ പേര് പ്രധാനമന്ത്രി പോഷൻ ശക്തി നിർമാൻ സ്കീം എന്നാക്കി മാറ്റി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്നാണ്പദ്ധതിയുടെ ചെലവ് വഹിക്കുന്നത്.

Also Read: സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തിനായി വിതരണം ചെയ്യുന്നത് ഗുണനിലവാരമുള്ള അരി: ജി ആര്‍ അനില്‍

കേന്ദ്രം 60 ശതമാനവും സംസ്ഥാനങ്ങൾ 40 ശതമാനവും നൽകുന്നു. ധാന്യങ്ങളും അനുബന്ധ ഭക്ഷണത്തിനുള്ള ധനസഹായവുമാണ് കേന്ദ്രം നിർവഹിക്കുന്നത്. ഗതാഗതം, ഭക്ഷണം തയ്യാറാക്കാനുള്ള സൗകര്യം, തൊഴിലാളികൾ എന്നിവയ്ക്കുള്ള ചെലവ് വഹിക്കുന്നത് സംസ്ഥാന സർക്കാരിന്‍റെ ചുമതലയാണ്. നിലവിൽ ഒന്നു മുതൽ എട്ട് വരെയുള്ള കുട്ടികൾക്ക് ഉച്ചഭക്ഷണ പദ്ധതിയിൽ ചോറും കറിയും രണ്ട് വിഭവങ്ങളുമാണ് നൽകി വരുന്നത്. ആഴ്ചയിൽ രണ്ട് ദിവസം പാലും ഒരു ദിവസം മുട്ടയും..

ഭക്ഷണത്തില്‍ മത്സ്യവും മാംസവും: ഫണ്ടിന്‍റെ ലഭ്യതയും താൽപര്യവുമനുസരിച്ച് മത്സ്യ മാംസാഹാരങ്ങൾ മെനുവിൽ ഉൾപ്പെടുത്താനും സംസ്ഥാന സർക്കാർ നിർദ്ദേശമുണ്ട്. ഇതെല്ലാം കാര്യക്ഷമമായി നടപ്പാക്കിയതിലൂടെയാണ് കേരളം ഒന്നാമതെത്തിയത്. ഒരു കുട്ടിക്ക് ആറ് രൂപ മുതൽ എട്ട് രൂപ വരെ കണക്കാക്കിയാണ് ഉച്ചഭക്ഷണ പദ്ധതിക്ക് ഫണ്ട് അനുവദിക്കുന്നത്. വിദ്യാർഥികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് കുട്ടിയൊന്നിന് അനുവദിക്കുന്ന തുകയും കുറയും. ഫണ്ടിൽ തിരിമറി നടന്ന പല സംഭവങ്ങളും റിപ്പോർട്ട് ചെയ്തതോടെ പബ്ലിക് ഫിനാൻസ് മോണിറ്ററിങ് സിസ്റ്റം ഉപയോഗിച്ച് കാര്യക്ഷമമായ രീതിയിലാണ് ഇപ്പോൾ പദ്ധതി നടപ്പാക്കുന്നത്.

പ്രധാന അധ്യാപകന് തന്നെയാണ് ഇതിന്‍റെ പ്രധാന ചുമതലയും. മൂവായിരത്തോളം കുട്ടികൾ വരെ ആഘോഷപൂർവ്വം ഉച്ചഭക്ഷണം കഴിക്കുന്ന സ്കൂൾ വരെ കേരളത്തിലുണ്ട്. ഇതിനോട് വിമുഖത കാണിക്കുന്ന രക്ഷിതാക്കളുടെ എണ്ണവും വളരെ കുറഞ്ഞു. കുട്ടികളുടെ ജന്മദിനത്തിലും വിശേഷാൽ ദിവസങ്ങളിലും മിഠായി കൊണ്ടുവരുന്നതിന് പകരം ഭക്ഷണ സാധനങ്ങൾ നൽകി ഉച്ചയൂൺ വിഭവ സമൃദ്ധമാക്കുന്നതും ഈ പദ്ധതിയുടെ വിജയമാണ്. പാചകതൊഴിലാളികളുടെ അകമഴിഞ്ഞ പ്രവർത്തനമാണ് ഇതിൽ പ്രത്യേകം കാണേണ്ടത്.

പാചക ജോലിക്കാര്‍ക്ക് തൊഴില്‍ ഭാരം: തുച്ഛമായ വേതനത്തിലും കുട്ടികളെയോർത്ത് മാത്രം ഈ രംഗത്ത് തുടരുന്നവരാണ് പലരും. കുട്ടികൾ കുറവുള്ള സ്കൂളുകളിൽ ഒരു പാചക തൊഴിലാളിയെയാണ് അനുവദിച്ചിരിക്കുന്നത്. ദിനം പ്രതി ലഭിക്കുന്നത് 450 രൂപയും. അഞ്ഞൂറ് കുട്ടികൾ വരെയുള്ള സ്കൂളുകളിൽ രണ്ട് പേരെയാണ് പാചകത്തിന് അനുവദിച്ചിരിക്കുന്നത്. അതിന് മുകളിലേക്ക് കുട്ടികൾ എത്ര കൂടിയാലും രണ്ട് തൊഴിലാളികൾ എന്നത് തന്നെയാണ് സർക്കാർ കണക്ക്.

പാചക തൊഴിലാളികളുടെ ദയനീയ അവസ്ഥയും സർക്കാർ കേൾക്കണ്ടതാണ് സ്വന്തം കീശയിൽ നിന്ന് പോലും പണം എടുത്ത് ഈ പദ്ധതിയെ വിജയിപ്പിക്കാൻ അധ്യാപകർ ശ്രമിക്കുമ്പോൾ ചില പുഴുക്കുത്തുകൾ അവിടെയും ദുഷ്പേരുണ്ടാക്കുന്നു. ഭക്ഷണ സാധനങ്ങൾ അലക്ഷ്യമായി സൂക്ഷിച്ചും പാചകപ്പുരയെ വൃത്തിഹീനമാക്കിയും പരിഹരിക്കേണ്ട ചെറിയ പ്രശ്നങ്ങൾ പെരുപ്പിച്ചും ഈ വലിയൊരു പദ്ധതിക്ക് ചിലരായിട്ടെങ്കിലും ചീത്തപ്പേര് കേൾപ്പിച്ചത് സങ്കടകരമാണ്. സ്കൂളുകളിലെ ഉൾപ്പാർട്ടി രാഷ്ട്രീയത്തിന്‍റെ പേരിലും വ്യക്തിപരമായ ഈഗോയുടെ പേരിലും ഈ പദ്ധതിയെ തട്ടിക്കളിക്കുന്നവർ ഓർക്കുക, ഇത് വെറും കുട്ടിക്കളിയല്ല.

ഈ കിട്ടുന്ന പ്രവൃത്തി സമയമാണ് എല്ലാവരുടെയും ജീവിതം. കുഞ്ഞുങ്ങൾ വളരുമ്പോൾ ഒപ്പമുള്ളവരുടെ ജീവിതമാണ് പച്ചപിടിക്കുന്നത്. അവിടെ തെറ്റുകുറ്റങ്ങൾ ഇല്ലാതെ നമ്മുടെ കുട്ടികളെ സ്വന്തം മക്കളെപ്പോലെ കണ്ട് തീറ്റിപ്പോറ്റുന്നവർ ഒരു പുണ്യ പ്രവൃത്തി കൂടിയാണ് ചെയ്യുന്നത്.

Also Read: സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണം : സുരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

Last Updated : Jun 10, 2022, 12:50 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.