കോഴിക്കോട്: കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സരോവരം ബയോപാർക്ക് സഞ്ചാരികൾക്കായി തുറന്ന് കൊടുത്തു. ഒരേ സമയം 20 പേർക്ക് മാത്രമാണ് പാർക്കിലേക്ക് പ്രവേശനമുള്ളത്. സഞ്ചാരികൾക്ക് ഒരു മണിക്കൂർ മാത്രമേ പാർക്കിൽ ചിലവഴിക്കാന്‍ അനുവാദവുമുള്ളു. വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നുകൊടുക്കുന്നതിന് സംസ്ഥാന സർക്കാർ അനുമതി നൽകിയ പശ്ചാത്തലത്തിൽ ഡി.ടി.പി.സി സെക്രട്ടറി ബീന മധു, കലക്‌ടർ സാംബശിവ റാവുവുമായി ചർച്ച നടത്തിയതിനെത്തുടർന്നാണ് പാർക്ക് തുറന്ന് കൊടുക്കാൻ തീരുമാനമായത്. പാർക്കിൽ ക്യൂആർ കോഡ് സ്‌കാൻ ടിക്കറ്റിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെയാണ് പ്രവേശനം.
കോഴിക്കോട് സരോവരം ബയോപാർക്ക് തുറന്നു
ഒരേ സമയം 20 പേർക്ക് മാത്രമാണ് പാർക്കിലേക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്