ETV Bharat / state

തരിശ് ഭൂമിയെ പച്ചപ്പണിയിച്ച് കര്‍ഷക; ശാന്തക്ക് കൃഷിയെന്നാല്‍ ജീവിതം - ജൈവ പച്ചക്കറി

42 വര്‍ഷമായി കാര്‍ഷിക മേഖലയില്‍ സജീവമാണ് ശാന്തയെന്ന കര്‍ഷക

കോഴിക്കോട്  കൃഷി വാര്‍ത്തകള്‍  organic farming  ജൈവ പച്ചക്കറി  kozhikode latest news
മണ്ണില്‍ പൊന്നുവിളയിച്ച് ശാന്ത
author img

By

Published : Feb 8, 2020, 5:18 PM IST

Updated : Feb 8, 2020, 7:07 PM IST

കോഴിക്കോട്: കൃഷിയെന്നാല്‍ മുഖം ചുളിക്കുന്ന യുവതലമുറയ്‌ക്ക് മുന്നില്‍ കൃഷിയുടെ പ്രാധാന്യത്തെ കുറിച്ച് ക്ലാസെടുത്ത് ഒരു കര്‍ഷക. ആറാം വയസിലാണ് ശാന്ത കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്നത്. കോഴിക്കോട് നാദാപുരത്തെ ഒരു കര്‍ഷക കുടുംബത്തിലാണ് ശാന്ത ജനിച്ചത്. കൃഷിയെന്നാല്‍ ജീവിതമാണ് ശാന്തക്ക്. 42 വര്‍ഷമായി കാര്‍ഷിക മേഖലയില്‍ സജീവമായി നില്‍ക്കുന്നു. ജില്ലക്ക് അകത്തും പുറത്തും കൃഷിയെ കുറിച്ച് ക്ലാസുകളെടുക്കുന്നുണ്ട്.

തരിശ് ഭൂമിയെ പച്ചപ്പണിയിച്ച് കര്‍ഷക; ശാന്തക്ക് കൃഷിയെന്നാല്‍ ജീവിതം

പൂര്‍ണമായും ജൈവ വളം ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്. സ്വന്തമായുള്ള മൂന്ന് ഏക്കര്‍ സ്ഥലത്തും തരിശായി കിടന്ന നാലേക്കറോളം ഭൂമി പാട്ടത്തിനെടുത്തുമാണ് കൃഷി ചെയ്യുന്നത്. വെള്ളൂരിലെ വയലോരം പാടശേഖര സമിതി സെക്രട്ടറി കൂടിയാണ് ശാന്ത. നെല്ല്, എള്ള്, ചെറുപയര്‍ എന്നിവക്ക് പുറമേ കപ്പ, ചേമ്പ്, ചേന, തക്കാളി, പച്ചമുളക്, വാഴ, പടവലം, ചോളം, തുടങ്ങിയവയും കൃഷിയും ചെയ്യുന്നുണ്ട്. കൃഷിഭവന്‍റെ സഹായത്തോടെയാണ് കൃഷിയിറക്കുന്നതെന്ന് ശാന്ത പറയുന്നു. പുതിയ രീതിയിലുള്ള കൃഷിയെ കുറിച്ച് എവിടെ പരിശീലനമുണ്ടെങ്കിലും കൃഷി വകുപ്പ് അധികൃതര്‍ പരിശീലനത്തിന് അയക്കുന്നത് ശാന്തയെയാണ്. കൃഷിക്ക് പുറമേ പശുപരിപാലനവുമുണ്ട് ശാന്തക്ക്.

Intro:ജൈവ കൃഷിയിൽ നൂറ് മേനി കൊയ്യുകയാണ് വെള്ളൂരിലെ ശാന്ത'ശാന്തക്ക് കൃഷി ഭൂമിയിലെ മണ്ണ് സ്വർണമാണ്Body:കൃഷിയിടത്തില്‍ മണ്ണെല്ല പൊന്നാണ്;പ്രളയ ജലത്തില്‍ കൃഷി ചെയ്ത് നൂറ് മേനി കൊയ്യുകയാണ് ശാന്ത.

കോഴിക്കോട് നാദാപുരം വെളളൂരിലെ വടക്കയില്‍ ശാന്തക്ക് കൃഷിയിടത്തിലെ മണ്ണ് പൊന്നാണ്.ഈ വര്‍ഷത്തെ പ്രളയ ജലത്തിലും ഏക്കര്‍ കണക്കിന് ഭൂമിയില്‍ തനിച്ച് നെല്‍ കൃഷി ചെയ്ത് നൂറ് മേനി കൊയ്യുകയാണ്.കയ്യില്‍ തൂമ്പയെടുത്ത് കൃഷിയിടം ഒരുക്കുന്നതും, വിത്തിടുന്നതും തനിച്ച്.പ്രാഥമിക വിദ്യാഭ്യാസത്തിന് പോലും പോകാതെ ആറാം വയസ്സില്‍ കൃഷിയിടത്തിലിങ്ങിയിട്ട് നാല്‍പ്പത്തി രണ്ട് വര്‍ഷം.ചെറു പ്രായത്തില്‍ കൃഷിക്ക് രാസവള പ്രയോഗത്തില്‍ അപകടം പറ്റിയതോടെ ജൈവ കൃഷിയിലൂടെയാണ് 32 വര്‍ഷമായി കൃഷി ചെയ്യുന്നത്.ശാന്ത ഏത് ഭൂമിയിലും വിത്ത് വിതച്ചാല്‍ നൂറ് മേനി ലഭിക്കുമെന്നാണ് നാട്ടുകാരും ,കൃഷി വകുപ്പും പറയുന്നത്.പാടത്ത് നെല്ലിന് പുറമെ എള്ള്,ചെറുപയറും കൃഷി ചെയ്യുന്നുണ്ട്.സ്വന്തം പറമ്പില്‍ മരച്ചീനി,ചേമ്പ്,ചേന,തക്കാളി,പച്ചമുളക്,വാഴ,കയപ്പ,പടവലം,ചോളം,വെണ്ട,പയര്‍ തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്.സ്വന്തമായുളള മൂന്നര ഏക്കറിലും,നാലേക്കറോളം മറ്റുളളവരുടെ തരിശ്ശായി കിടക്കുന്ന സ്ഥലത്തും കൃഷിചെയ്യുന്നുണ്ട്.ഈ തരിശ്ശായി കിടക്കുന്ന സ്ഥലത്ത് കൃഷി ഭവന്റെ സഹായത്തോടെ കൃഷി ചെയ്യുമ്പോള്‍ സബ്‌സിഡി ഉടമക്ക് തന്നെ വാങ്ങി കൊടുത്ത് വിളയുടെ ഒരു പങ്കും അവര്‍ക്ക് തന്നെ കൊടുക്കുകയാണ് പതിവ്.വെളളൂരിലെ വയലോരം പാടശേഖര സമിതി സെക്രട്ടറി കൂടിയാണ് ശാന്ത.കൃഷിയെ കൂടാതെ പശു വളര്‍ത്തലിലും വിജയം കണ്ടെത്തിയിട്ടുണ്ട്.പഞ്ചായത്തിന്റെയും,കൃഷി വകുപ്പിന്റെയും സഹായത്തോടെ വിഷു പച്ചക്കറി കൃഷി തുടങ്ങിയിട്ടുണ്ട്.സ്‌കൂളുകളിലും,കര്‍ഷകര്‍ക്കും പച്ചക്കറി കൃഷിയെ കുറിച്ചും നിരവധി സ്ഥലങ്ങളില്‍ ക്ലാസെടുക്കുന്നുണ്ട്.മണ്ണാണ്ണ് ജീവതമെന്നാണ് ശാന്ത പറയുന്നത് മണ്ണാണ് എന്റെ മരുന്ന്.ജോലി ചെയ്ത് കാലില്‍ വേദന വന്നാല്‍ പാടത്തെ മണ്ണ് ശേഖരിച്ച് കാലില്‍ പുരട്ടിയാല്‍ വേദന ശമിക്കുമെന്നാണ് ഇവര്‍ പറയുന്നത്.രോഗികള്‍ക്കും,ചെറിയ മക്കള്‍ക്കും നെല്ല് അരിയാക്കി കൊടുക്കാറുണ്ടെന്നും ശാന്ത പറയുന്നു.കൃഷി ചെയ്താണ് എന്റെ കുടുംബം വളര്‍ത്തുന്നത്.കാര്‍ഷിക മേഖലയിലുളള തിരക്ക് കാരണം സ്‌കൂള്‍ അധികൃതര്‍ ഫോണ്‍ വിളിച്ചാല്‍ പലപ്പോഴും കിട്ടാറില്ലെന്നും നേരിട്ട് വീട്ടിലെത്തിയാണ് ക്ലാസെടുക്കാന്‍ ക്ഷണിക്കാറെന്നും ഇവര്‍ പറയുന്നു.ജില്ലക്ക് ആകത്തും പുറത്തും ക്ലാസെടുക്കാന്‍ പോകാറുണ്ട്.പുതിയ രീതിയിലുളള കൃഷിയെ കുറിച്ച് എവിടെ പരിശീലനമുണ്ടെങ്കിലും കൃഷി വകുപ്പ് അധികൃതര്‍ പരിശീലനത്തിന് അയക്കുന്നത് ശാന്തയെയാണ്.എന്നാല്‍ ശാന്ത പരമ്പരാഗത രീതിയില്‍ തന്നെയാണ് കൃഷി ചെയ്യുന്നത്.രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറ് മണിവരെ തന്റെ മക്കളെ പോലെ കൃഷിയെ പരിപാലിക്കുകയാണ്. നല്ല മഴക്കാലത്ത് പാടത്ത് വെളളം കയറുന്നത് ഇല്ലാതാക്കാന്‍ രാത്രി പത്ത് മണിക്കും കൃഷിയിടത്തിലിറങ്ങും.Conclusion:etvbharat Nadapuram
Last Updated : Feb 8, 2020, 7:07 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.