കോഴിക്കോട്: കോഴിക്കോട് ദേശീയപാതയിൽ കോരപ്പുഴ പാലത്തിന് മുകളിൽ ഉണ്ടായ വാഹനപകടത്തിൽ അച്ഛനും മകനും മരിച്ചു. വെസ്റ്റ്ഹിൽ സ്വദേശി അതുൽ (24) മകൻ ഒരു വയസുകാരൻ അൻവിഖ് എന്നിവരാണ് മരിച്ചത്.
അതുലിൻ്റെ ഭാര്യ മായ, മാതാവ് കൃഷ്‌ണവേണി എന്നിവർ പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കെ മുരളീധരൻ എംപിയുടെ ഡ്രൈവറാണ് അതുൽ. ചൊവ്വാഴ്‌ച രാത്രി 12.10നാണ് അപകടം സംഭവിച്ചത്. കുടുംബം സഞ്ചരിച്ച ആക്‌ടീവ സ്‌കൂട്ടറിൽ കാർ ഇടിക്കുകയായിരുന്നു.
ബന്ധുവിൻ്റെ ഗൃഹപ്രവേശ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു അതുലും കുടുംബവും. അപകടത്തിൽ കാറിലുണ്ടായിരുന്ന നാല് പേർക്കും പരിക്കേറ്റിട്ടുണ്ട്. ആരുടേയും പരിക്ക് ഗുരുതരമല്ല.