കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പിൽ വടകര നിയോജക മണ്ഡലത്തിൽ മത്സരിക്കാനില്ലെന്ന് ആര്‍എംപി നേതാവ് കെ.കെ രമ. സ്ഥാനാര്‍ഥിയാകാനില്ലെന്ന് രമ പാർട്ടി നേതൃത്വത്തെ അറിയിച്ചു. വടകരയിൽ രമ സ്ഥാനാര്‍ഥിയാകണമെന്നും യുഡിഎഫ് പിന്തുണയ്ക്കുമെന്നും നേരത്തെ കോൺഗ്രസ് നിര്‍ദ്ദേശിച്ചിരുന്നു. ഇന്ന് ഉച്ചയോടെ ആര്‍എംപിയുടെ സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകും. വടകര ആര്‍എംപിക്ക് നൽകാനാണ് കോൺഗ്രസിലെ ധാരണ. രമ സ്ഥാനാര്‍ഥിയാകാനില്ലെന്ന് ഉറപ്പായതോടെ ആര്‍എംപി നേതൃത്വം എൻ. വേണുവിനെ മത്സരിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നാണ് സൂചന.
തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ആര്‍എംപി നേതാവ് കെ.കെ രമ - കെ.കെ രമ
വടകരയിൽ രമ സ്ഥാനാര്‍ഥിയാകണമെന്നും യുഡിഎഫ് പിന്തുണയ്ക്കുമെന്നും നേരത്തെ കോൺഗ്രസ് നിര്‍ദ്ദേശിച്ചിരുന്നു