ETV Bharat / state

'റിഫയെ മർദിച്ച് അവശയാക്കിയിരുന്നു, നേരിൽ കണ്ട വ്യക്തിയെക്കുറിച്ച് ഇപ്പോള്‍ വിവരമില്ല' ; വെളിപ്പെടുത്തി അഭിഭാഷകന്‍ - റിഫ മെഹ്നു മരണം

റിഫയുടെ മൃതദേഹം നാട്ടിൽ എത്തിച്ചതിന് ശേഷം ഭർത്താവ് സഹകരിച്ചില്ലെന്ന് കുടുംബത്തിൻ്റെ അഭിഭാഷകൻ അഡ്വ. റഫ്‌താസ് പാറയിൽ

rifa mehnu suicide advocate against husband  rifa mehnu death postmortem  റിഫ മെഹ്നു മരണം  റിഫ ഭർത്താവിനെതിരെ അഭിഭാഷകൻ
റിഫയുടെ മരണം ഭർത്താവിന്‍റെ മർദനത്തെ തുടർന്നെന്ന് കുടുംബത്തിന്‍റെ അഭിഭാഷകൻ
author img

By

Published : May 7, 2022, 12:05 PM IST

കോഴിക്കോട് : ഭർത്താവിൽ നിന്നേറ്റ മർദനത്തെ തുടർന്നാണ് റിഫ ആത്മഹത്യ ചെയ്‌തതെന്ന് കുടുംബത്തിൻ്റെ അഭിഭാഷകൻ അഡ്വ. റഫ്‌താസ് പാറയിൽ. ഇരുമ്പുവടി കൊണ്ട് കാലിൽ തല്ലി പരിക്കേൽപ്പിച്ചതായി റിഫ മാതാപിതാക്കളോട് പറഞ്ഞതായി അഭിഭാഷകൻ പറഞ്ഞു.

മരിക്കുന്നതിന് തൊട്ട് മുമ്പ് മുറിയിലിട്ട് റിഫയെ മര്‍ദിച്ച് അവശയാക്കിയതായി വിവരം ലഭിച്ചിട്ടുണ്ട്. ഇത് നേരിൽ കണ്ട റൂമിലുണ്ടായിരുന്ന വ്യക്തിയെ അതിന് ശേഷം കണ്ടിട്ടില്ല. ഇയാളെ കണ്ടെത്തുന്നതോടെ എല്ലാം വെളിച്ചത്ത് വരുമെന്നും അഭിഭാഷകൻ പറഞ്ഞു.

റിഫയുടെ മരണം ഭർത്താവിന്‍റെ മർദനത്തെ തുടർന്നെന്ന് കുടുംബത്തിന്‍റെ അഭിഭാഷകൻ

Also Read: വ്ളോഗര്‍ റിഫ മെഹ്നുവിന്‍റെ പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിച്ചു ; ആന്തരികാവയവങ്ങളുടെ രാസപരിശോധനയും നടത്തും

സിസിടിവി ദൃശ്യങ്ങൾ ലഭിച്ചാൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകും. ആത്മഹത്യയ്ക്ക് ശേഷം റിഫയുടെ ഫോണും കാണാതായി. ഇതും സംശയം വർധിപ്പിക്കുന്നുണ്ട്. മൃതദേഹം നാട്ടിൽ എത്തിച്ചതിന് ശേഷം ഭർത്താവ് സഹകരിച്ചില്ല. റിഫ ആത്മഹത്യ ചെയ്യാൻ സാധ്യത വളരെ കുറവാന്നെന്നും അഡ്വ. റഫ്‌താസ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.