ETV Bharat / state

റാഗിങ് മൂലം പഠനം ഉപേക്ഷിച്ച വിദ്യാർഥിയുടെ സർട്ടിഫിക്കറ്റ് തടഞ്ഞുവച്ച സംഭവം: പ്രതിഷേധവുമായി റവല്യൂഷണറി യൂത്ത് - ഉപവാസം

വിഷയത്തിൽ ആദ്യഘട്ട സമരം എന്ന നിലയിൽ ജൂലൈ മൂന്നിന് കോഴിക്കോട് കലക്‌ടറേറ്റിന് മുമ്പിൽ ഉപവാസമിരിക്കുമെന്ന് റവല്യൂഷണറി യൂത്ത് സംസ്ഥാന കോ-ഓർഡിനേഷൻ കമ്മിറ്റി കൺവീനർ അറിയിച്ചു.

സർട്ടിഫിക്കറ്റ് തടഞ്ഞുവെച്ച സംഭവം
author img

By

Published : Jun 23, 2019, 2:44 AM IST

Updated : Jun 23, 2019, 7:35 AM IST

കോഴിക്കോട്: കോളജിലെ റാഗിങും മാനസിക പീഡനവും കാരണം നഴ്‌സിങ് പഠനം ഉപേക്ഷിച്ച വിദ്യാർഥിക്ക് 10-ാം ക്ലാസ് മുതലുള്ള സർട്ടിഫിക്കറ്റ് തിരിച്ചു നൽകാത്ത കോളജ് അധികൃതരുടെ നടപടിക്കെതിരെ പ്രത്യക്ഷ സമരവുമായി ആർഎംപിയുടെ യുവജന സംഘടനയായ റവല്യൂഷണറി യൂത്ത്. വിഷയത്തിൽ ആദ്യഘട്ട സമരം എന്ന നിലയിൽ ജൂലൈ മൂന്നിന് കോഴിക്കോട് കലക്‌ടറേറ്റിന് മുമ്പിൽ ഉപവാസമിരിക്കുമെന്ന് റവല്യൂഷണറി യൂത്ത് സംസ്ഥാന കോ-ഓർഡിനേഷൻ കമ്മിറ്റി കൺവീനർ ടികെ സിബി വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുഖ്യമന്ത്രിക്കും ജില്ലാ കലക്‌ടര്‍ക്കും എംഎൽഎക്കും പരാതി നൽകിയിട്ടും നടപടിയില്ലാത്തതിനാലാണ് ആദ്യ ഘട്ടത്തിൽ കലക്‌ടറേറ്റ് ഉപരോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സർട്ടിഫിക്കറ്റ് തടഞ്ഞുവെച്ച സംഭവം: റവല്യൂഷണറി യൂത്ത് ജൂലൈ മൂന്നിന് കളക്‌ടറേറ്റിന് മുമ്പിൽ ഉപവാസമിരിക്കും

ചേളന്നൂർ സ്വദേശിയായ എസ് ആതിരയുടെ സർട്ടിഫിക്കറ്റുകളാണ് തമിഴ്നാട് പേരമ്പല്ലൂർ ശ്രീനിവാസൻ കോളജ് ഓഫ് നഴ്‌സിങ് അധികൃതർ തടഞ്ഞ് വച്ചിരിക്കുന്നത്. മൂന്ന് മാസം മാത്രം കോളജിൽ നഴ്‌സിങ്ങിന് പഠിച്ച ആതിര ഒരു വർഷത്തെ ഫീസായ 1,30,000 രൂപ അടച്ചിരുന്നു. ബാക്കി നാല് വർഷത്തേക്കുള്ള ഫീസായ അഞ്ച് ലക്ഷം രൂപ അടച്ചെങ്കിലേ സർട്ടിഫിക്കറ്റുകൾ വിട്ടു നൽകാൻ കഴിയുകയുള്ളുവെന്നാണ് കോളജ് അധികൃതരുടെ നിലപാട്. സംഭവത്തിൽ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിനും, യുജിസിക്കും, കേരള വിദ്യാഭ്യാസ മന്ത്രിക്കും, ദേശീയ മനുഷ്യാവകാശ കമ്മീഷനും റവല്യൂഷണറി യൂത്ത്‌ പരാതി നൽകിയിട്ടുണ്ട്. അധികാരികളുടെ ഭാഗത്ത് നിന്ന് നടപടി ഇല്ലാത്ത സാഹചര്യത്തിലാണ് സമരവുമായി രംഗത്തിറങ്ങുന്നതെന്നും റവല്യൂഷണറി യൂത്ത് ഭാരവാഹികൾ അറിയിച്ചു.

വാർത്താസമ്മേളനത്തിൽ ആതിര, അമ്മ ജിവിഷ, റവല്യൂഷണറി യൂത്ത് സംസ്ഥാന കോ-ഓർഡിനേഷൻ കമ്മിറ്റി അംഗം ജിജിത് സോമൻ, ജില്ലാ കമ്മിറ്റി അംഗം ജി രതീഷ്, ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി അംഗം കെകെ അശ്വതി എന്നിവരും പങ്കെടുത്തു.

Intro:റാഗിംഗ് മൂലം പഠനം ഉപേക്ഷിച്ച വിദ്യാർഥിനിയുടെ സിർട്ടിഫിക്കറ്റ് തടഞ്ഞുവെച്ച സംഭവം: റവല്യൂഷണറി യൂത്ത് ജൂലൈ മൂന്നിന് കലക്ടറേറ്റ് ഉപരോധിക്കും

Body:കോളേജിലെ റാഗിംഗും മാനസിക പീഡനവും കാരണം നഴ്സിങ് പഠനം ഉപേക്ഷിച്ച വിദ്യാർഥിനിക്ക് 10ആം ക്ലാസ് മുതലുള്ള സിർട്ടിഫിക്കറ്റ് തിരിച്ചു നൽകാത്ത കോളേജ് അധികൃതരുടെ നടപടിക്കെതിരെ പ്രത്യക്ഷ സമരവുമായി ആർഎംപിയുടെ യുവജന സംഘടനയായ റവല്യൂഷണറി യൂത്ത്. വിഷയത്തിൽ ആദ്യ ഘട്ട സമരം എന്ന നിലയിൽ ജൂലൈ മൂന്നിന് കോഴിക്കോട് കോളക്ടറേറ്റ് ഉപരോധിക്കുമെന്നു റവല്യൂഷണറി യൂത്ത് സംസ്ഥാന കോ-ഓർഡിനേഷൻ കമ്മിറ്റി കൺവീനർ ടി. കെ. സിബി വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുഖ്യമന്ത്രിക്കും ജില്ലാ കലക്ടർക്കും എംഎൽഎക്കും പരാതി നൽകിയിട്ടും നടപടിയില്ലാത്തതിനാലാണ് ആദ്യ ഘട്ടത്തിൽ കലക്ടറേറ്റ് ഉപരോദ്ധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചേളന്നൂർ പാലക്കോട്ടുതാഴം ഹരിവത്സത്തിൽ പി. ഷാജി-കെ.എം. ജീവിഷ ദമ്പതികളുടെ മകൾ എസ്. ആതിരയുടെ സിർട്ടിഫിക്കറ്റുകളാണ് തമിഴ് നാട് പേരമ്പല്ലൂർ ശ്രീനിവാസൻ കോളേജ് ഓഫ് നഴ്സിങ് അധികൃതർ തടഞ്ഞു വെച്ചിരിക്കുന്നത്. മൂന്ന് മാസം മാത്രം കോളേജിൽ നഴ്സിങ്ങിന് പഠിച്ച ആതിര ഒരു വർഷത്തെ ഫീസായ 1,30,000 രൂപ അടച്ചിരുന്നു. ബാക്കി 4 വർഷത്തേക്കുള്ള ഫീസായ അഞ്ച് ലക്ഷം രൂപ അടച്ചെങ്കിലേ സിർട്ടിഫിക്കറ്റുകൾ വിട്ടു നൽകാൻ കഴിയുകയുള്ളുവെന്നാണ് കോളേജ് അധികൃതരുടെ നിലപാട്. സംഭവത്തിൽ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിനും, യുജിസി ക്കും, കേരള വിദ്യാഭ്യാസ മന്ത്രിക്കും, ദേശീയ മനുഷ്യാവകാശ കമ്മീഷനും റവല്യൂഷണറി യൂത്ത്‌ പരാതി നൽകിയിട്ടുണ്ട്. അധികാരികളുടെ ഭാഗത്ത് നിന്ന് നടപടി ഇല്ലാത്ത സാഹചര്യത്തിലാണ് സമരവുമായി രംഗത്തിറങ്ങുന്നതെന്നും റവല്യൂഷണറി യൂത്ത് ഭാരവാഹികൾ അറിയിച്ചു.

byte

Conclusion:വാർത്താസമ്മേളനത്തിൽ ആതിര, അമ്മ ജിവിഷ, റവല്യൂഷണറി യൂത്ത് സംസ്ഥാന കോ-ഓർഡിനേഷൻ കമ്മിറ്റി അംഗം ജിജിത് സോമൻ, ജില്ലാ കമ്മിറ്റി അംഗം ജി. രതീഷ്, ഒഞ്ചിയം ബ്ലോക്ക് കമ്മറ്റി അംഗം കെ.കെ. അശ്വതി എന്നിവരും പങ്കെടുത്തു.
Last Updated : Jun 23, 2019, 7:35 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.