ETV Bharat / state

ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഇനി സൊസൈറ്റിയാകും; അംഗീകാരം നല്‍കി മന്ത്രിസഭ - ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഇനി സൊസൈറ്റിയാകും

ഉത്തരവാദിത്ത ടൂറിസം മിഷന്‍ മുന്നോട്ടുവച്ച ലക്ഷ്യങ്ങള്‍ കൂടുതല്‍ ശക്തമായി നടപ്പിലാക്കുന്നതിന്‍റെ ഭാഗമായാണ് സൊസൈറ്റി രൂപത്തിലേക്ക് മാറ്റുന്നത്

responsible tourism mission becomes society form  Thiruvananthapuram  Thiruvananthapuram todays news  ഉത്തരവാദിത്വ ടൂറിസം മിഷന്‍  ഉത്തരവാദിത്വ ടൂറിസം മിഷന്‍ ഇനി സൊസൈറ്റിയാകും
ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഇനി സൊസൈറ്റിയാകും
author img

By

Published : Jan 11, 2023, 4:55 PM IST

Updated : Jan 11, 2023, 5:50 PM IST

തിരുവനന്തപുരം: വിനോദസഞ്ചാര വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ പ്രവര്‍ത്തനം ഇനി മുതല്‍ സൊസൈറ്റി രൂപത്തിലാകും. മിഷനെ സൊസൈറ്റിയായി രൂപീകരിക്കുന്നതിനുള്ള കരട് മെമ്മോറാണ്ടം ഓഫ് അസോസിയേഷനും റൂള്‍സ് ആന്‍ഡ് റെഗുലേഷന്‍സും മന്ത്രിസഭായോഗം അംഗീകരിച്ചു. ഇതോടെ, പ്രാദേശിക ജനവിഭാഗങ്ങള്‍ക്ക് ടൂറിസം മേഖലയില്‍ വിവിധ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് പരിശീലനം, മാര്‍ക്കറ്റിങ്, മറ്റ് പിന്തുണാസംവിധാനങ്ങള്‍ തുടങ്ങിയവ ഉറപ്പുനല്‍കുന്ന, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആദ്യ സൊസൈറ്റിയായി ഉത്തരവാദിത്ത ടൂറിസം മാറും.

ടൂറിസം മന്ത്രി ചെയര്‍മാനും ടൂറിസം സെക്രട്ടറി വൈസ് ചെയര്‍മാനും നിലവിലെ സംസ്ഥാന ഉത്തരവാദിത്ത മിഷന്‍ കോര്‍ഡിനേറ്റര്‍ സിഇഒയുമായി പ്രവര്‍ത്തിക്കുന്ന രൂപത്തിലായിരിക്കും സൊസൈറ്റിയുടെ ഘടന. ഈ മാറ്റം വരുന്നതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും മറ്റ് ഏജന്‍സികളില്‍ നിന്നും ഫണ്ട് കൈപ്പറ്റാന്‍ ഉത്തരവാദിത്വ ടൂറിസത്തിന് സാധിക്കും. യുഎന്‍ഡിപി നല്‍കിവരുന്ന കോ - ഫണ്ടിങ് രീതി സൊസൈറ്റി അല്ലാത്തതിനാല്‍ അവസാനിപ്പിച്ചിരുന്നു. ഇതിലും മാറ്റം വരും. സ്വതന്ത്ര സ്വഭാവത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിലൂടെ ഭാവിയില്‍ പ്ലാന്‍ഫണ്ട് വിനിയോഗം കുറച്ചുകൊണ്ടുവരാന്‍ സാധിക്കും.

2017ല്‍ മിഷന് 40 തസ്‌തികകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. സൊസൈറ്റിയാക്കുമ്പോള്‍ പുതിയ തസ്‌തിക, അസറ്റ് ക്രിയേഷന്‍ എന്നിവ ഉണ്ടാകില്ല. അതിനാല്‍ അധിക സാമ്പത്തിക ബാധ്യത വരില്ല. എന്നാല്‍, രജിസ്ട്രേഷന്‍ ഫീസ്, കണ്‍സള്‍ട്ടന്‍സി ചാര്‍ജ്, ഉത്പന്ന വിപണനത്തിലൂടെയുള്ള കമ്മിഷന്‍, പരിശീലനം നല്‍കുന്നതിനുള്ള ഫീസ് തുടങ്ങിയവ ഈടാക്കാന്‍ സാധിക്കുന്നതോടെ വരുമാനം വര്‍ധിക്കും. സൊസൈറ്റിയാകുന്നതോടെ സ്വതന്ത്ര സ്വഭാവത്തോടെ കൂടുതല്‍ മേഖലകളില്‍ പ്രവര്‍ത്തിക്കാനും കഴിയും.

ജനകീയമാക്കാന്‍ സര്‍ക്കാര്‍ നീക്കം: ഉത്തരവാദിത്ത ടൂറിസം മിഷന് കീഴില്‍ നിലവില്‍ 24,000 പ്രാദേശിക യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയ്ക്ക് റിവോള്‍വിങ് ഫണ്ട് നല്‍കുന്നുണ്ട്. 1,50,000 കുടുംബങ്ങള്‍ക്ക് മിഷന്‍ വഴി വരുമാനം ലഭിക്കുന്നുണ്ട്. ഗ്രാമപ്രദേശങ്ങളിലെ സമൂഹ വികസനത്തിന് വിനോദ സഞ്ചാരത്തെ കൂടി ഉപയോഗിക്കുന്നതാണ് ഉത്തരവാദിത്ത ടൂറിസം മിഷന്‍ കൊണ്ട് ഉദ്ദേശിച്ചിരുന്നത്. ദാരിദ്ര്യ നിര്‍മാര്‍ജനവും സ്ത്രീ ശാക്തീകരണത്തിന് ഊന്നല്‍ നല്‍കി വികസനവുമായിരുന്നു ലക്ഷ്യം.

കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കുക, അധിക വരുമാനം ഉറപ്പാക്കുക, പാരമ്പര്യ കൈത്തൊഴിലുകള്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും കൂടുതല്‍ സഹായങ്ങളൊരുക്കുക ഇതിലൂടെ കൂടുതല്‍ മികച്ച സാമൂഹ്യ, പാരിസ്ഥിതിക സന്തുലനം സമൂഹത്തില്‍ ഉറപ്പാക്കുക എന്നിവയും ഈ മിഷന്‍റെ ലക്ഷ്യമായിരുന്നു. മിഷന്‍ സൊസൈറ്റിയാകുന്നതോടെ പ്രവര്‍ത്തനം കൂടുതല്‍ ജനകീയമാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍.

Last Updated : Jan 11, 2023, 5:50 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.