കോഴിക്കോട്: കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ സ്‌മാരക സമിതി മുൻസെക്രട്ടറിയും വർത്തമാനം ദിനപത്രം മുൻ കോർഡിനേറ്റിംഗ് എഡിറ്ററും വര പ്രസിദ്ധീകരണത്തിന്‍റെ പത്രാധിപരുമായിരുന്ന റസാഖ് പയമ്പ്രാട്ടിനെ പുളിക്കൽ ഗ്രാമപഞ്ചായത്ത് ഓഫിസിൽ മരിച്ച നിലയില്‍ കണ്ടെത്തി. പ്ലാസ്‌റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്‍റിനെതിരെ നടപടിയെടുക്കമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ പഞ്ചായത്ത് ഭരണസമിതിയെ ഇയാള്‍ സമീപിച്ചിരുന്നു.
ഇന്നലെ രാത്രി മരിച്ചതാണെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. ഇന്ന് രാവിലെയാണു മൃതദേഹം കണ്ടെത്തിയത്. സിപിഎം നേതാവ് കൂടിയായ റസാഖ് പയമ്പ്രാട്ട് ഏതാനും മാസങ്ങളായി പുളിക്കൽ പഞ്ചായത്ത് ഭരണസമിതിയുമായി കടുത്ത ഭിന്നതയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. പഞ്ചായത്ത് അനുമതിയോടെ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ നിന്നുള്ള വിഷമാലിന്യം പരക്കുന്നതിനെതിരെ റസാഖ് പയമ്പ്രാട്ട് പരാതിയുമായി രംഗത്തുണ്ടായിരുന്നു.
വീടിനു തൊട്ടടുത്തുള്ള മാലിന്യ സംസ്‌കരണ പ്ലാന്‍റിലെ പുക ശ്വസിച്ചതാണ് തന്‍റെ സഹോദരന്‍റെ ആരോഗ്യം മോശമാകാൻ കാരണമെന്നാരോപിച്ച്, പരാതികൾ പഞ്ചായത്ത് അധികൃതർ അവഗണിക്കുകയാണെന്നു പറഞ്ഞു റസാഖ് പലവട്ടം പത്രസമ്മേളനങ്ങൾ നടത്തിയിരുന്നു. പഞ്ചായത്തിന്‍റെ മറുപടി പത്രസമ്മേളനങ്ങളും ഉണ്ടായിരുന്നു.
ഫയലുകള്‍ കഴുത്തില്‍ കെട്ടി തൂക്കിയ നിലയില്‍: പഞ്ചായത്തിന് എതിരെ നൽകിയ പരാതികൾ ഉൾപെടെയുള്ള ഫയലുകൾ കഴുത്തിൽ തൂക്കിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പുളിക്കൽ ഗ്രാമപഞ്ചായത്തിലേക്ക് സി പി എം ടിക്കറ്റിൽ മത്സരിച്ചിരുന്ന റസാഖ് പയമ്പ്രാട്ട് തന്‍റെ വീടും പുരയിടവും ഇ എം എസ് അക്കാദമിക്ക് ഇഷ്‌ടദാനം നൽകിയിരുന്നു
സിപിഎം അനുഭാവിയായ റസാഖും ഭാര്യയും സ്വന്തം വീടും സ്ഥലവും ഇഎംഎസ് സ്‌മാരകം പണിയാനായി പാർട്ടിക്ക് എഴുതിക്കൊടുത്തതാണ്. ഇവർക്കു മക്കളില്ല. സിപിഎം ഭരിക്കുന്ന പഞ്ചായത്താണു പുളിക്കൽ.
തിരക്കഥാകൃത്ത് ടി.എ, റസാഖിന്‍റെ ഭാര്യാസഹോദരനാണ്. റസാഖ്, കൊണ്ടോട്ടി ടൈംസ് എന്ന സായാഹ്ന ദിനപത്രവും ലോക്കൽ കേബിൾടിവി ചാനലും നടത്തിയിരുന്നു. മാപ്പിളകലാഅക്കാദമി അംഗമാണ്.
വനിത അസിസ്‌റ്റന്‍റ് പ്രൊഫസറുടെ ആത്മഹത്യയ്‌ക്ക് പിന്നില്‍ പാകിസ്ഥാന്‍ സംഘം: അതേസമയം, ഇക്കഴിഞ്ഞ മെയ് 18ന് ഗുജറാത്തില്‍ വനിത അസിസ്‌റ്റന്‍റ് പ്രൊഫസറെ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയിരുന്നു. പാകിസ്ഥാനില്‍ നിന്നും ബിഹാറില്‍ നിന്നും പ്രവര്‍ത്തിക്കുന്ന ചില സംഘങ്ങള്‍ക്ക് ആത്മഹത്യയില്‍ പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തി. സൂറത്തിലെ ജഹാംഗീര്‍പുര പ്രദേശത്ത് താമസിക്കുന്ന അസിസ്‌റ്റന്‍റ് പ്രൊഫസര്‍, ഭീഷണിയിലും പണം തട്ടിയെടുക്കലിലും മനം നൊന്താണ് ജീവനൊടുക്കിയത്.
ഇവരുടെ ഫോട്ടോ കൈക്കലാക്കിയ ശേഷം മോര്‍ഫ് ചെയ്‌ത് നഗ്‌ന ചിത്രമാക്കി ഭീഷണിപ്പെടുത്തിയിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കേസ് അന്വേഷിക്കുന്ന സൂറത്ത് പൊലീസ് ബിഹാറിലെ ജാമുയി മേഖലയില്‍ നിന്ന് മൂന്ന് പേരെ അറസ്‌റ്റ് ചെയ്‌തു.
അഭിഷേക് സിങ്, റോഷന്‍ കുമാര്‍ സിങ്, സൗരഭി എന്നിവരാണ് പിടിയിലായത്. ഇവരെ ട്രാന്‍സിറ്റ് റിമാന്‍ഡില്‍ സൂറത്തിലെത്തിച്ചു. മൂവരുടെയും ഫോണില്‍ നിന്ന് 72ലധികം വ്യത്യസ്‌ത യുപിഐ ഐഡികള്‍ പൊലീസ് കണ്ടെത്തി. കൂടാതെ, സംഭവത്തിന് പിന്നാലെ പ്രധാന സൂത്രധാര ജൂഹി എന്ന സ്‌ത്രീയാണെന്ന് പ്രതികള്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.
ഇവര്‍ നിരവധി പേരില്‍ നിന്ന് ഇത്തരത്തില്‍ പണം തട്ടിയെടുത്തിട്ടുണ്ട്. അതില്‍ നിന്ന് ഒരു വിഹിതം ജൂഹി പാകിസ്ഥാനിലേയ്‌ക്ക് അയച്ചിരുന്നു. കേസില്‍ നാല് പ്രതികളെ കൂടി കിട്ടാനുണ്ടെന്നും ഇവര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.