ETV Bharat / state

രാമനാട്ടുകര അപകടത്തില്‍ അവ്യക്തത തുടരുന്നു ; സിസിടിവി പരിശോധിക്കാനൊരുങ്ങി പൊലീസ് - റോഡപകടം

സിറ്റി പൊലീസ് കമ്മീഷണറുടെ സാന്നിധ്യത്തിൽ അന്വേഷണ ഉദ്യോസ്ഥര്‍ കോഴിക്കോട് യോഗം ചേരും

Ramanttukara road accident  Police to check CCTV visuals for evidence in Ramanttukara road accident  രാമനാട്ടുകര അപകടം  സിസിടിവി  പൊലീസ്  സ്വര്‍ണക്കടത്ത്  അപകടം  റോഡപകടം  road accident
രാമനാട്ടുകര അപകടത്തില്‍ അവ്യക്തത തുടരുന്നു ; സിസിടിവി പരിശോധിക്കാനൊരുങ്ങി പൊലീസ്
author img

By

Published : Jun 23, 2021, 10:16 AM IST

കോഴിക്കോട്: രാമനാട്ടുകരയില്‍ അഞ്ചുപേരുടെ മരണത്തിന് കാരണമായ അപകടം ഉണ്ടായതെങ്ങനെയെന്നതില്‍ അവ്യക്തത. അപകടം നടന്ന് മൂന്ന് ദിവസമായിട്ടും അത് നടന്നതെങ്ങനെയെന്ന് കൃത്യമായി വിശദീകരിക്കാന്‍ പൊലീസിനായിട്ടില്ല.

മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച്, അപകടത്തില്‍പ്പെട്ട ജീപ്പിനൊപ്പമുണ്ടായിരുന്ന വാഹനങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. അമിത വേഗതയിൽ വന്ന ജീപ്പ് നിയന്ത്രണം വിട്ട് മൂന്ന് തവണ മറിഞ്ഞ് ലോറിയില്‍ വന്നിടിക്കുകയായിരുന്നു എന്നാണ് ഡ്രൈവറുടെ മൊഴി. ലോറി ഡ്രൈവര്‍ നിലമ്പൂര്‍ സ്വദേശി താഹിറിനെ വിശദമായി ചോദ്യം ചെയ്തശേഷം വിട്ടയച്ചു.

പൊലീസിന് മുന്നിലെ ചോദ്യങ്ങള്‍...

ജീപ്പ് നിയന്ത്രണം വിടാന്‍ കാരണം പിന്നാലെ വന്ന മറ്റേതെങ്കിലും വാഹനമാണോ, ജീപ്പിനെ പിന്തുടര്‍ന്ന വാഹനങ്ങള്‍ ഏതൊക്കെ, ഇതിനിടയിൽ ഒരു കാർ രക്ഷപ്പെട്ട് കടന്ന് പോയിട്ടുണ്ടെങ്കിൽ ആ വാഹനം ഏതാണ്, ഇനിയും കണ്ടുകിട്ടാനുള്ള രണ്ട് പ്രതികൾ ഈ വാഹനത്തിലാണോ രക്ഷപ്പെട്ടത്, തുടങ്ങിയ ചോദ്യങ്ങൾക്കെല്ലാം സിസിടിവിയുടെ സഹായത്തോടെ തെളിവ് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

അപകടത്തിൽ തകർന്ന ജീപ്പിൽ ശാസ്ത്രീയ പരിശോധനയും നടത്തി. അന്വേഷണ ഉദ്യോസ്ഥര്‍ സിറ്റി പൊലീസ് കമ്മീഷണറുടെ സാന്നിധ്യത്തിൽ ഇന്ന്(ജൂണ്‍ 23) കോഴിക്കോട് യോഗം ചേരും.

ALSO READ: രാമനാട്ടുകര അപകടം; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

ജൂണ്‍ 21നാണ് രാമനാട്ടുകരയില്‍ ജീപ്പ് ലോറിയിടിച്ച് അഞ്ച് പേര്‍ മരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.