ETV Bharat / state

ആര്‍എസ്എസും സിപിഎമ്മും നാടിനെ വിഭജിക്കുകയാണെന്ന് രാഹുല്‍

കോണ്‍ഗ്രസ് മുക്ത ഭാരതത്തെക്കുറിച്ച് പറയുന്ന പ്രധാനമന്ത്രി സിപിഎം മുക്ത ഭാരതം എന്ന് പറയാത്തത് എന്തുകൊണ്ടെന്ന് രാഹുല്‍ ഗാന്ധി.

കോഴിക്കോട്  കോഴിക്കോട് ജില്ലാ വാര്‍ത്തകള്‍  നിയമസഭ തെരഞ്ഞെടുപ്പ് 2021  നിയമസഭ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍  kerala state assembly news  assembly latest news  RAHUL GANDHI  Rahul Gandhi against opposition parties  Rahul Gandhi election campaign
ആര്‍എസ്എസും സിപിഎമ്മും നാടിനെ ഒരു പോലെ വിഭജിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി
author img

By

Published : Apr 3, 2021, 1:35 PM IST

Updated : Apr 3, 2021, 3:08 PM IST

കോഴിക്കോട്: ആര്‍എസ്എസും സിപിഎമ്മും നാടിനെ ഒരു പോലെ വിഭജിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് മുക്ത ഭാരതത്തെക്കുറിച്ച് പറയുന്ന പ്രധാനമന്ത്രി സിപിഎം മുക്ത ഭാരതം എന്ന് പറയാത്തത് എന്തുകൊണ്ടെന്ന് രാഹുല്‍ ചോദിച്ചു. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് കൊയിലാണ്ടിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലായ്‌പ്പോഴും കോൺഗ്രസ് പ്രവർത്തകരെ കൊന്നൊടുക്കിയത് സിപിഎം ആണെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

അമേരിക്കന്‍ കമ്പനിയുമായി ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ ഉറപ്പിക്കും മുന്‍പ് മത്സ്യത്തൊഴിലാളികളെ അറിയിക്കണമായിരുന്നു. ഈ കരാറിലൂടെ സർക്കാർ മത്സ്യത്തൊഴിലാളികളെ പിന്നിൽ നിന്ന് കുത്തി. മത്സ്യത്തൊഴിലാളികൾ വറുതിയിലായിരിക്കെ എൽഡിഎഫ് സർക്കാർ കടൽ തന്നെ വിറ്റുവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

ഇന്ധനമില്ലാതെ കടലിൽ കിടക്കുന്ന ബോട്ട് പോലെയാണ് കേരളത്തിന്‍റെ സമ്പദ്ഘടന. കേരളവും രാജ്യവും നേരിടുന്ന തൊഴിലില്ലായ്‌മയും സാമ്പത്തിക പ്രതിസന്ധിയും പരിഹരിക്കുമെന്നും ന്യായ് പദ്ധതിയിലൂടെ എല്ലാ തൊഴിലാളികൾക്കും യുഡിഎഫ് വരുമാനം ഉണ്ടാക്കിക്കൊടുക്കുമെന്നും രാഹുല്‍ പറഞ്ഞു. സംസ്ഥാനത്ത് ശൂന്യമായ ബാങ്ക് അക്കൗണ്ടുകൾ ഉണ്ടാവില്ല. ന്യായ് പദ്ധതി നിലവിൽ വന്നാൽ കേരളത്തിൽ ദരിദ്രർ ഉണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Last Updated : Apr 3, 2021, 3:08 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.