ETV Bharat / state

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്; പ്രതിഷേധവുമായി ബിജെപി - kerala news updates

കോഴിക്കോട് കോര്‍പറേഷന്‍റെ പഞ്ചാബ് നാഷണല്‍ ബാങ്കിലെ അക്കൗണ്ടുകളില്‍ നിന്ന് പണം തിരിമറി ചെയ്‌ത കേസിന്‍റെ അന്വേഷണം സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി ബിജെപി.

Punjab national bank fraud case updates  Punjab national bank  bank fraud case updates  bank fraud case  പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്  ബിജെപി  സിബിഐ  പ്രതിഷേധവുമായി ബിജെപി  പഞ്ചാബ് നാഷണൽ ബാങ്ക്  പ്രതിഷേധം ശക്തമാക്കി ബിജെപി  കോഴിക്കോട് വാര്‍ത്തകള്‍  കോഴിക്കോട് ജില്ല വാര്‍ത്തകള്‍  കോഴിക്കോട് പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kozhikode
കോഴിക്കോട് ബിജെപി പ്രതിഷേധം
author img

By

Published : Dec 8, 2022, 8:48 PM IST

കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിനെതിരെ പ്രതിഷേധം ശക്തമാക്കി ബിജെപി. കോര്‍പറേഷന്‍റെ അക്കൗണ്ടില്‍ തിരിമറി മടത്തിയതിന് പിന്നില്‍ ബാങ്ക് മാത്രമല്ലെന്നും വിഷയത്തില്‍ സിബിഐ അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. മാനാഞ്ചിറ ഇന്‍കം ടാക്‌സ് ഓഫിസിന് മുന്നില്‍ നിന്നാരംഭിച്ച മാര്‍ച്ച് കോര്‍പറേഷന്‍ ഓഫിസിന് സമീപം പൊലീസ് തടഞ്ഞു.

വിഷയത്തില്‍ വിശദമായ അന്വേഷണം വേണമെന്നും കേസ് സിബിഐക്ക് വിടണമെന്നും മാര്‍ച്ച് ഉദ്‌ഘാടനം ചെയ്‌ത് ബിജെപി ജില്ല പ്രസിഡഡന്‍റ് ആവശ്യപ്പെട്ടു. സംഭവത്തിനെതിരെ പ്രതിഷേധങ്ങള്‍ കടുപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം.

നവംബര്‍ 28നാണ് പഞ്ചാബ് നാഷണല്‍ ബാങ്കിലെ കോഴിക്കോട് കോര്‍പറേഷന്‍റെ അക്കൗണ്ടുകളില്‍ തട്ടിപ്പ് നടത്തിയതിനെ തുടര്‍ന്ന് ബാങ്ക് മാനേജര്‍ റിജിലിനെതിരെ പൊലീസ് കേസെടുത്തത്. സംഭവത്തെ തുടര്‍ന്ന് നവംബര്‍ 29ന് പ്രതിയായ ബാങ്ക് മാനേജര്‍ ഒളിവില്‍ പോകുകയും ചെയ്‌തു. ഇതിനെതിരെയാണ് ബിജെപി പ്രതിഷേധം സംഘടിപ്പിച്ചത്.

also read: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് : മാനേജർ റിജില്‍ ഇപ്പോഴും ഒളിവിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.