കോഴിക്കോട്: രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്‌തത് അപ്രതീക്ഷിത അംഗീകരമെന്ന് പി.ടി ഉഷ. രാഷ്ട്രീയത്തേക്കാൾ വലുത് കായികമാണ്. ഇന്ത്യന്‍ അത്‌ലറ്റിക്‌സിനും, കായിക മേഖലയ്‌ക്കുമുള്ള വലിയ അംഗീകാരമായിട്ടാണ് രാജ്യസഭ അംഗത്വത്തെ കാണുന്നത്. എളമരം കരിമിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടിയില്ലെന്നും കോഴിക്കോട് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ പി.ടി ഉഷ പറഞ്ഞു.
എളമരം കരിം വലിയ സ്ഥാനത്തിരിക്കുന്ന വ്യക്തിയാണ്. തനിക്ക് അടുത്തറിയാവുന്ന നേതാവാണ് അദ്ദേഹമെന്നും പി.ടി ഉഷ വ്യക്തമാക്കി. സുരേഷ് ഗോപിയെ പോലെ രാഷ്ട്രീയക്കാരനാകാൻ ഉദ്ദേശിക്കുന്നില്ല. ഓരോരുത്തരുടെ വ്യക്തിപരമായ താൽപര്യമാണ് പ്രവർത്തനം. തന്‍റെ പ്രവര്‍ത്തനം കായിക മേഖലയുടെ ഉന്നമനത്തിന് വേണ്ടിയായിരിക്കുമെന്നും പിടി ഉഷ കൂട്ടിച്ചേര്‍ത്തു.
രാജ്യ സഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട പിടി ഉഷക്ക് കിട്ടിയത് വലിയ സ്വീകാര്യതയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കക്ഷിരാഷ്ട്രീയത്തിന് അതീതയായി അവർക്ക് പ്രവർത്തിക്കാൻ കഴിയും. ചെറിയ മനസ്സിൻ്റെ ഉടമകളാണ് വിമർശിക്കുന്നത്. രാഷ്ട്രീയ താൽപര്യത്തോടെ ബിജെപി ഒരിക്കലും പി ടി ഉഷയെ സമീപിക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Also read: 'ഏഷ്യാഡിന് പുറത്ത് തെളിയിച്ച യോഗ്യത പൂർണമായി'; പി. ടി ഉഷയെ പരിഹസിച്ച് എളമരം കരിം