കോഴിക്കോട്: മാലിന്യ പ്ലാന്‍റിനെതിരെ കോഴിക്കോട് കോതിയിൽ നാട്ടുകാരുടെ പ്രതിഷേധം. പ്രതിഷേധം കടുപ്പിച്ചതോടെ പൊലീസ് ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്‌ത് നീക്കുകയായിരുന്നു. മാലിന്യ പ്ലാൻ്റിനായി കണ്ടെത്തിയ സ്ഥലത്ത് അതിര് സ്ഥാപിക്കാൻ ഉദ്യോഗസ്ഥർ എത്തിയപ്പോണ് പ്രതിഷേധം ശക്തമായത്.
സ്ത്രീകൾ ഉൾപ്പെടെയുളളവർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ജനവാസ കേന്ദ്രങ്ങളോട് ചേർന്ന് മലിന ജല പ്ലാന്‍റ് സ്ഥാപിക്കാനുള്ള തീരുമാനത്തിനെതിരെയാണ് ജനം തെരുവിലിറങ്ങി പ്രതിഷേധിച്ചത്.