ETV Bharat / state

സുന്ദരിയാണ് പൂവാറൻതോട്, ജാതി കൃഷിയില്‍ 'പച്ചപിടിച്ച' കോഴിക്കോടൻ മലയോര ഗ്രാമം - പൂവാറൻതോട്ടിലെ ജാതി കൃഷി

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജാതികൃഷിയുള്ള ഗ്രാമമെന്ന നേട്ടം കോഴിക്കോട്ടെ കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോടിന് സ്വന്തമാണ്

ജാതി കൃഷിയില്‍ ശ്രദ്ധേയമായി കോഴിക്കോടൻ മലയോര ഗ്രാമം  poovaranthode the land of Nutmeg farming  poovaranthode Nutmeg farming  കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തില്‍ ജാതി കൃഷി സമൃദ്ധം  കോഴിക്കോട് ഇന്നത്തെ വാര്‍ത്ത  kozhikode todays news  പൂവാറൻതോട്ടിലെ ജാതി കൃഷി  Nutmeg plants poovaranthode koodaranji kozhikode
സുന്ദരിയാണ് പൂവാറൻതോട്, ജാതി കൃഷിയില്‍ 'പച്ചപിടിച്ച' കോഴിക്കോടൻ മലയോര ഗ്രാമം
author img

By

Published : Jul 2, 2022, 3:32 PM IST

കോഴിക്കോട്: 'ഒരു ജാതി സ്ഥലം'... തൃശൂർ സ്റ്റൈലില്‍ പറഞ്ഞാല്‍ പൂവാറൻ തോട് ശരിക്കും 'ഒരു ജാതി സുന്ദര ഗ്രാമമാണ്'. പക്ഷേ, ഈ പൂവാറൻതോട് തൃശൂർ ജില്ലയിലല്ല. കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിലാണ് പ്രകൃതി കനിഞ്ഞനുഗ്രഹിച്ച പൂവാറൻതോട്. കേരളത്തില്‍ ഏറ്റവും കൂടുതൽ ജാതി കൃഷിയുള്ള ഗ്രാമമെന്ന നേട്ടം ഈ സുന്ദര ഗ്രാമത്തിന് മാത്രം സ്വന്തം. അങ്ങനെയാണ് ഇതൊരു ജാതി ഗ്രാമമായത്.

സുന്ദരിയാണ് പൂവാറൻതോട്, ജാതി കൃഷിയില്‍ 'പച്ചപിടിച്ച' കോഴിക്കോടൻ മലയോര ഗ്രാമം

1960 കളുടെ തുടക്കത്തിൽ തിരുവിതാംകൂറിൽ നിന്നും മലകയറി പൂവാറൻതോട്ടിലെത്തിയവർ നെല്ലും, രാമച്ചവും കൃഷി ചെയ്‌തു. സാമ്പത്തികമായി മെച്ചമില്ലാതായതോടെ കൃഷി കുരുമുളകായി. ദ്രുതവാട്ടം കുരുമുളകിനെ ബാധിച്ചതോടെ റബ്ബറിലേക്ക് തിരിഞ്ഞു. പിന്നീട് തെങ്ങും കവുങ്ങും പരീക്ഷിച്ചെങ്കിലും മഞ്ഞളിപ്പ് രോഗം കർഷകരെ വീണ്ടും കടക്കെണിയിലാഴ്ത്തി.

ഇതോടെ കർഷകർ ജാതി കൃഷി പരീക്ഷിച്ചു. കഴിഞ്ഞ 22 വർഷമായി ഇവരുടെ ജീവിതവും വരുമാനവുമാണ് ജാതിക്കൃഷി. നാന്നൂറിലധികം ജാതികര്‍ഷകര്‍ ഇവിടെയുണ്ട്. ആവശ്യത്തിനുള്ള മഴയും, ഈർപ്പമുള്ള മണ്ണും കൃഷിക്ക് അനുകൂലമാണ്.

ജില്ല പഞ്ചായത്തിന്‍റെ ഫാം ടൂറിസം: സ്‌പൈസസ് ബോർഡിൽ ഫാർമേഴ്‌സ് പ്രൊഡ്യൂസര്‍ ഓർഗനൈസേഷന് അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇതുപയോഗപ്പെടുത്തി ജാതി ഉത്‌പന്നങ്ങൾ രാജ്യത്തിനകത്തും, പുറത്തും വിപണനം നടത്താന്‍ ഒരുങ്ങുകയാണ് കര്‍ഷകര്‍. സഹായവുമായി കൂടരഞ്ഞി കൃഷിഭവൻ ഒപ്പമുണ്ട്. ജില്ല പഞ്ചായത്തിന്‍റെ ഫാം ടൂറിസം കൂടി വരുമ്പോൾ പൂവാറൻതോടിന്‍റെ മുഖച്ഛായ തന്നെ മാറുമെന്ന പ്രതീക്ഷയിലാണ് കർഷകർ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.