ETV Bharat / state

സഞ്ചാരികളെ കാത്ത് പൊൻപാറ കുന്ന് - ponpara kunnu

മാവൂർ റോഡിൽ പെരുവയലിനും ചെറൂപ്പക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ ഈ മല ഇപ്പോഴും അധികൃതരുടെ വേണ്ടത്ര പരിഗണന ലഭിക്കാത്ത അവസ്ഥയിലാണ്.

സഞ്ചാരികളെ കാത്ത് പൊൻപാറ കുന്ന്; ശ്രദ്ധ നൽകാതെ അധികൃതർ
author img

By

Published : Nov 25, 2019, 12:05 PM IST

Updated : Nov 25, 2019, 1:13 PM IST

കോഴിക്കോട്: സഞ്ചാരികളെ അകർഷിച്ച് കോഴിക്കോട് ജില്ലയിലെ പൊൻപാറ കുന്ന്. ജില്ലയുടെ കിഴക്കൻ മേഖലക്ക് തുടക്കമിടുന്ന മാവൂർ ഗ്രാമ പഞ്ചായത്തിന്‍റെ പ്രവേശനകവാടത്തിലാണ് പൊൻപാറ കുന്ന് സ്ഥിതിചെയ്യുന്നത്. കോഴിക്കോട് മാവൂർ റോഡിൽ പെരുവയലിനും ചെറൂപ്പക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും ഉയരം കൂടിയ പ്രകൃതിരമണീയമായ ഈ മല ഇപ്പോഴും അധികൃതരുടെ വേണ്ടത്ര പരിഗണന ലഭിക്കാത്ത അവസ്ഥയിലാണ്.

സഞ്ചാരികളെ കാത്ത് പൊൻപാറ കുന്ന്

പുൽമേടുകളും, കരിമ്പാറക്കൂട്ടങ്ങളും, ഒറ്റപ്പെട്ട മരങ്ങളും കുന്നിന് ദൃശ്യഭംഗി കൂട്ടുന്നു. അറബിക്കടലും, വയനാടൻ മലനിരകളും, കരിപ്പൂർ വിമാനത്താവളവും കുന്നിൻ മുകളിൽ നിന്നാൽ കാണാം. നഗരത്തിരക്കിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നതുകൊണ്ടുതന്നെ സഞ്ചാരികളെ ഇവിടം ഏറെ ആകർഷിക്കും.

വയലട, കക്കയം ഡാം എന്നീ സ്ഥലങ്ങൾ കാണാനെത്തുന്ന സഞ്ചാരികൾക്ക് ഇതേ പാതയിലുള്ള പൊൻപാറ കുന്നിലേക്കും എത്താൻ സാധിക്കും. എന്നാൽ അധികൃതർ വേണ്ടത്ര ശ്രദ്ധ നൽകാത്തതുമൂലം പുറംലോകം ഈ കുന്നിനെക്കുറിച്ച് അറിയുന്നില്ല. അതുകൊണ്ട് തന്നെ പ്രദേശത്തുള്ള ആളുകള്‍ മാത്രമാണ് കുന്നിന്‍മുകളിലെത്തി ദൃശ്യഭംഗി ആസ്വദിക്കുന്നത്.

Intro:സഞ്ചാരി ക്കളെ അക്രക്ഷിച്ച് പൊൻപാറ കൂന്ന്Body:ജില്ലയുടെ കിഴക്കൻ മേഖലക്ക്  തുടക്കമിടുന്ന മാവൂർ ഗ്രാമ പഞ്ചായത്തിന്റെ പ്രവേശനകവാടത്തിലാണ് സമുദ്രനിരപ്പിൽ നിന്നും ഏറെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന പൊൻപറ കുന്ന്. കോഴിക്കോട്  മാവൂർ റോഡിൽ പെരുവയലിനും ചെറൂപ്പക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന പെരുവയൽ മാവൂർ ഗ്രാമപഞ്ചായത്തുകളിലെ ഏറ്റവും ഉയരം കൂടിയ പ്രകൃതിരമണീയമായ ഈ മല പക്ഷേ ഇന്നും  അധികൃതരുടെ വേണ്ടത്ര പരിഗണന ലഭിക്കാതെ കിടക്കുകയാണ്. നിറയെ പുൽമേടുകളും ,കരിമ്പാറ ക്കൂട്ടങ്ങളും, അവിടവിടെയായി കാണുന്ന ഒറ്റപ്പെട്ട മരങ്ങളുമുള്ള ഈ കുന്നിൻ മുകളിൽ നിന്നും നോക്കിയാൽ  അങ്ങകലെ അറബിക്കടലിന്റെ വിശാലതയും വയനാടൻ മലനിരകളിലെ വന്യതയും കണ്ണിനിമ്പം പകരുന്ന കാഴ്ചകളാണ്. അങ്ങകലെ  കരിപ്പൂർ എയർപോർട്ടിൽ താണു പറന്നു ഇറങ്ങുകയും ഉയർന്നു പൊങ്ങുകയും ചെയ്യുന്ന  വിമാനങ്ങളും കുന്നിൻ മുകളിൽ നിന്ന് കാണുന്ന ദൃശ്യവിസ്മയം തന്നെയാണ്. നഗരത്തിരക്കിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്ന ഈ കുന്ന് ഇതുകൊണ്ടൊക്കെ തന്നെ സഞ്ചാരികളെ ഏറെ ആകർഷിക്കും  എന്നതും നിസ്തർക്കമാണ്. പക്ഷേ  ദീർഘവീക്ഷണവും കർമ്മകുശലതയും കൈമുതലായുള്ള  അധികൃതരുടെ ശ്രദ്ധ ഈ കുന്നിൻ മുകളിലേക്ക് പതിയണമെന്ന് മാത്രം. ജില്ലയുടെ വടക്കൻ മേഖലയിൽ വയലട പോലുള്ള  കുന്നിൻ പ്രദേശങ്ങളിൽ വൈകുന്നേരത്തെ ഇളംകാറ്റേറ്റ് സല്ലപിക്കുവാനും, കക്കയം ഡാം സൈറ്റിന്റെ ആകാശക്കാഴ്ച കാണാനും ഇടക്കാലങ്ങളിലായി നിരവധി സഞ്ചാരികളാണ് എത്തുന്നത്. ഇതേ പാത പിൻപറ്റി പൊൻപറ കുന്നിനെയും അധികൃതർക്ക്  ഒരു വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാവു ന്നതേയുള്ളൂ. പ്രദേശത്തെ നിരവധി പേർ ഇപ്പോഴും ഇടയ്ക്കിടെ ഈ കുന്നിൻ മുകളിൽ എത്തി പ്രകൃതി ഭംഗി ആസ്വദിക്കാറുണ്ട്. * അതിരാവിലെ കുന്നിൻമുകളിൽ നിന്ന് കാണുന്ന സൂര്യോദയവും വൈകുന്നേരത്തെ സൂര്യാസ്തമനവും ആരെയും ആകർഷിക്കുന്ന കാഴ്ചകൾ തന്നെയാണ്. അതിരാവConclusion:ഇ ടി വി ഭാരതി കോഴിക്കോട്
ഇ.ടി. ബ്രിജേഷ് : നട്ടുകാരൻ
Last Updated : Nov 25, 2019, 1:13 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.