ETV Bharat / state

Police To Tighten Security In Kozhikode മാവോയിസ്റ്റ് സാന്നിധ്യം; കോഴിക്കോട്, വയനാട് ജില്ലകളില്‍ സുരക്ഷ ശക്തമാക്കി പൊലീസ് - വയനാട് മക്കിമല

വയനാട് മക്കിമലയില്‍ മാവോയിസ്റ്റ് സാന്നിധ്യത്തെ തുടര്‍ന്ന് കോഴിക്കോട് 8 പൊലീസ് സ്റ്റേഷനുകളിലും വയനാട്ടില്‍ അഞ്ചിടങ്ങളിലും സുരക്ഷ ശക്തമാക്കി. മാവോയിസ്റ്റുകള്‍ എത്തിയത് ഇക്കഴിഞ്ഞ ബുധനാഴ്‌ച. മാധ്യമ സ്ഥാപനങ്ങളിലേക്ക് വാര്‍ത്ത കുറിപ്പ് അയച്ച് മാവോയിസ്റ്റ് സംഘം.

mavo alert  Police To Tighten Security In Kozhikode  മാവോയിസ്റ്റ് സാന്നിധ്യം  സുരക്ഷ ശക്തമാക്കി പൊലീസ്  കോഴിക്കോട് വയനാട്  വയനാട് മക്കിമല  മാവോയിസ്റ്റുകള്‍
Police To Tighten Security In Kozhikode Amidst Of Maoist Threat
author img

By ETV Bharat Kerala Team

Published : Oct 13, 2023, 2:48 PM IST

കോഴിക്കോട്: വയനാട് ജില്ലയിൽ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചതോടെ കോഴിക്കോട്, വയനാട് ജില്ലകളില്‍ സുരക്ഷ ശക്തമാക്കി പൊലീസ്. കോഴിക്കോട് എട്ട് റൂറല്‍ പൊലീസ് സ്റ്റേഷനുകളിലും വയനാട്ടില്‍ അഞ്ച് പൊലീസ് സ്റ്റേഷനുകളിലുമാണ് സുരക്ഷ ശക്തമാക്കിയത്. കോഴിക്കോട് വളയം, കുറ്റ്യാടി, തൊട്ടിൽപ്പാലം, പെരുവണ്ണാമൂഴി, കൂരാച്ചുണ്ട്, താമരശേരി, തിരുവമ്പാടി, കോടഞ്ചേരി തുടങ്ങിയ സ്റ്റേഷനുകളിലും വയനാട്ടില്‍ തിരുനെല്ലി, തലപ്പുഴ, തൊണ്ടര്‍നാട്, പടിഞ്ഞാറത്തറ, വെള്ളമുണ്ട തുടങ്ങിയ സ്റ്റേഷനുകളിലുമാണ് സുരക്ഷ കര്‍ശനമാക്കിയിട്ടുള്ളത് (Maoist Threat In Wayanad).

മാവോയിസ്റ്റുകള്‍ക്ക് വേണ്ടി ഇടതടവില്ലാതെ തെരച്ചില്‍ നടക്കുന്നതിനിടയിലാണ് വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചത്. മക്കിമലയിലെ ഒരു സ്വകാര്യ റിസോര്‍ട്ടിലാണ് ഇക്കഴിഞ്ഞ ബുധനാഴ്‌ച (ഒക്‌ടോബര്‍ 11) വൈകിട്ട് അഞ്ചംഗ സായുധ മാവോയിസ്റ്റ് സംഘമെത്തിയത്. ഒന്നര മണിക്കൂറോളം റിസോര്‍ട്ടില്‍ ചെലവഴിച്ച സംഘം ഇവിടുത്തെ ജീവനക്കാരന്‍റെ ഫോണ്‍ ഉപയോഗിച്ച് മാധ്യമ സ്ഥാപനങ്ങളിലേക്ക് വാര്‍ത്ത കുറിപ്പും അയച്ചു. ഇതിന് ശേഷം റിസോര്‍ട്ടില്‍ നിന്ന് അരിയും ഭക്ഷണ സാധനങ്ങളും ശേഖരിച്ചു. തുടര്‍ന്ന് റിസോര്‍ട്ടിന് സമീപത്തെ തോട്ടത്തിലൂടെ തിരിച്ച് മടങ്ങിയെന്നും ജീവനക്കാരന്‍ പറഞ്ഞു (Police To Tighten Security In Kozhikode).

നേരത്തെ തലപ്പുഴ കമ്പമലയിലെ കെഎഫ്‌ഡിസി ഓഫിസിലും പാടികളിലും മാവോയിസ്റ്റ് സംഘം എത്തി അക്രമം നടത്തിയിരുന്നു. ഇതില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്തുന്നതിനായി പൊലീസ് ഹെലികോപ്റ്ററും ഡ്രോണും അടക്കം ഉപയോഗപ്പെടുത്തി ത്രീ ടയര്‍ പട്രോളിങ് നടത്തുന്നതിനിടെയാണ് വീണ്ടും മാവോയിസ്റ്റുകൾ എത്തിയത്. കമ്പമലയുടെ മറുഭാഗമാണ് മക്കിമല. ഇവിടെ മാവോയിസ്റ്റ് സാന്നിധ്യം നേരത്തേയും റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.

മാവോയിസ്റ്റ് ഭീഷണി ശക്തമായ സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷയൊരുക്കിയ പൊലീസ് സ്‌റ്റേഷന്‍ പരിധികളിലെ പരിശോധനയും വര്‍ധിപ്പിച്ചു. മലയോര മേഖലയിലും തോട്ടങ്ങളിലും തണ്ടര്‍ബോള്‍ട്ടിന്‍റെ പരിശോധന ശക്തമാണ്. ഡ്രോണ്‍, ഹെലികോപ്റ്റര്‍ എന്നിവയുടെ സഹായത്തോടെയാണ് മാവോയിസ്റ്റുകള്‍ക്കായുള്ള തെരച്ചില്‍ തുടരുന്നത്.

മാവോയിസ്റ്റുകളുടെ വാര്‍ത്താക്കുറിപ്പ്: മക്കിമലയിലെത്തിയ മാവോയിസ്റ്റ് സംഘം രണ്ട് പേജ് ഉള്‍പ്പെടുന്ന വാര്‍ത്താക്കുറിപ്പാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയത്. സി.പി.ഐ (മാവോയിസ്റ്റ്) കബനി ഏരിയ സമിതിയുടെ പേരില്‍ കൈപ്പടയില്‍ തയ്യാറാക്കിയ കുറിപ്പില്‍ കേരള വനം വികസന കോര്‍പറേഷന് കീഴില്‍ കമ്പമലയിലുള്ള തേയില തോട്ടത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്‌തത തന്നെയാണ് ചൂണ്ടിക്കാണിക്കുന്നത്. തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയുള്ള മാവോയിസ്റ്റുകള്‍ നടത്തിയ ഇടപെടല്‍ തോട്ടം അധികാരികളെയും കങ്കാണിമാരെയും സര്‍ക്കാരിനെയുമൊക്കെ വിറളിപ്പിടിപ്പിച്ചിരിക്കുന്നുവെന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്.

ടൂറിസം വത്‌കരണത്തിലൂടെ കമ്പമലയിലെ തോട്ടത്തെ തകര്‍ക്കാനുള്ള നീക്കത്തിലാണ്. മാവോയിസ്റ്റുകള്‍ ഉയര്‍ത്തിയ വിഷയങ്ങളോട് രാഷ്ട്രീയ നേതൃത്വം പ്രതികരിക്കുന്നില്ലെന്ന് കുറിപ്പില്‍ പറയുന്നു. പൊലീസ് കമ്പമലയിലെ എസ്റ്റേറ്റ് പാടികള്‍ കയറിയിറങ്ങി തൊഴിലാളികളെ ഭീഷണിപ്പെടുത്തുകയാണ്. കുറിപ്പില്‍ സി.പി.എം ജില്ല സെക്രട്ടറിയുടെ പേരെടുത്ത് പറഞ്ഞാണ് വിമര്‍ശനം.

സി.പി.എം നേതാക്കള്‍ തൊഴിലാളികളുടെ യോഗം വിളിച്ച് തെറ്റിദ്ധാരണ പരത്തുകയാണെന്നും തരംതാണ നുണ പ്രചാരണമാണ് തോട്ടം മാനേജ്മെന്‍റും തൊഴിലാളി സംഘടന നേതൃത്വവും നടത്തുന്നത്. തൊഴിലാളികളില്‍ ചിലരെ ഭയപ്പെടുത്തി സിഐടിയുവും സംഘ്പരിവാര്‍ സംഘടനയുമാണ് കമ്പമല തോട്ടത്തില്‍ പണിമുടക്ക് സംഘടിപ്പിച്ചത്. 40 വര്‍ഷമായി തൊഴിലാളികളെ വഞ്ചിച്ചവരാണ് പണിമുടക്കിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. തൊഴിലാളികളെ സൈനിക വലയത്തിലാക്കുന്നതിനാണ് പാടികളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചതെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.