ETV Bharat / state

ഒളിക്യാമറ വിവാദം: എം കെ രാഘവന്‍റെ മൊഴി എടുത്തു

എം കെ രാഘവന്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചത് വ്യക്തമായെന്ന് കാണിച്ച് ഡിവൈഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.

author img

By

Published : Apr 8, 2019, 11:29 AM IST

എം.കെ രാഘവന്‍ മൊഴി എടുപ്പ്

കോഴിക്കോട്: ഒളിക്യാമറ വിവാദത്തില്‍ കോഴിക്കോട് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എം കെ രാഘവന്‍റെ മൊഴിയെടുത്തു. ഇന്ന് രാവിലെ കോഴിക്കോട് സിവില്‍ സ്‌റ്റേഷന് സമീപത്തെ വീട്ടിലെത്തിയാണ് എസിപി വാഹിദിന്‍റെ നേതൃത്വത്തിലുള്ള നാലംഗ അന്വേഷണ സംഘം മൊഴിയെടുത്തത്. തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് തിരക്കുള്ളതിനാല്‍ മൊഴിയെടുപ്പ് നേരത്തെയാക്കാന്‍ എം കെ രാഘവൻ ആവശ്യപ്പെട്ടിരുന്നു. എല്ലാ കാര്യങ്ങളും അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ടെന്നും ജനകീയ കോടതിയും നീതി ന്യായ കോടതിയും വിധി തീരുമാനിക്കുമെന്നും മൊഴി നൽകിയ ശേഷം രാഘവൻ പ്രതികരിച്ചു. സ്വകാര്യ ചാനല്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷനില്‍ രാഘവന്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചത് വ്യക്തമായെന്ന് കാണിച്ച് ഡിവൈഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസാണ് തെരഞ്ഞടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഡിജിപിക്ക് കൈമാറിയ പരാതിയില്‍ നടക്കുന്ന അന്വേഷണത്തിന്‍റെയും സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന എം കെ രാഘവന്‍റെ പരാതിയുടെയും ഭാഗമായാണ് മൊഴിയെടുപ്പ്. ടിവി 9 ചാനൽ മേധാവിയുടെയും റിപ്പോർട്ടർമാരുടെയും മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും.

Intro:Body:

ഒളികാമറ വിവാദത്തില്‍ കോഴിക്കോട് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ.രാഘവന്‍റെ  മൊഴി എടുത്തു. ഇന്ന് രാവിലെ കോഴിക്കോട് സിവില്‍സ്‌റ്റേഷനു സമീപത്തെ വീട്ടില്‍ എത്തിയാണ് എസിപി വാഹിദിന്‍റെ  നേതൃത്വത്തിലുള്ള അന്വേഷണസംഘം മൊഴിയെടുത്തത്. തെരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട് തിരക്കുള്ളതിനാല്‍ മൊഴിയെടുപ്പ് നേരത്തെയാക്കാന്‍ എംപി തന്നെയാണ് ആവശ്യപ്പെട്ടത്. നാലുപേരടങ്ങുന്ന അന്വേഷണസംഘമാണ് മൊഴിയെടുപ്പിന് എത്തിയത്. സ്വകാര്യ ചാനല്‍ നടത്തിയ അന്വേഷണത്തില്‍ രാഘവന്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചത് വ്യക്തമായെന്ന് കാണിച്ച് ഡിവൈഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസ് തെരഞ്ഞടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഡിജിപിക്ക് കൈമാറിയ പരാതിയില്‍ നടക്കുന്ന അന്വേഷണത്തിന്‍റെ ഭാഗമായാണ് മൊഴി എടുക്കുന്നത്.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.