ETV Bharat / state

വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള യുഎപിഎ; കസ്റ്റഡി അപേക്ഷ നല്‍കാതെ പൊലീസ്

നിലവില്‍ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. കസ്റ്റഡിയില്‍ വാങ്ങുന്ന കാലയളവില്‍ ജാമ്യം ലഭിക്കുമോയെന്നതാണ് പൊലീസിനെ കസ്റ്റഡി അപേക്ഷ നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതില്‍ പൊലീസിന് നേരെ വലിയ വിമര്‍ശനവും ഉയര്‍ന്നിരുന്നു.

അലന്‍, താഹ
author img

By

Published : Nov 11, 2019, 1:29 PM IST

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാർത്ഥികളെ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന അപേക്ഷ പൊലീസ് ഇന്നും കോടതിയില്‍ സമര്‍പ്പിച്ചില്ല. കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കൂവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിന്‍റെ പ്രാരംഭഘട്ടത്തില്‍ തന്നെ ജാമ്യം നല്‍കുന്നത് കേസിന്‍റെ അന്വേഷണത്തെ ബാധിക്കുമെന്ന് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയും നിരീക്ഷിച്ചിരുന്നു.

എന്നാല്‍ നിലവില്‍ കേസ് ഹൈക്കോടതിയുടെ പരിഗണനയില്‍ ആയതോടെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്ന കാലയളവിൽ ജാമ്യം ലഭിക്കുമോ എന്ന ആശങ്കയിലാണ് പൊലീസ്. ഇക്കാരണങ്ങളാണ് കസ്റ്റഡി അപേക്ഷ ധൃതി പിടിച്ച് നൽകുന്നതിൽ നിന്ന് പൊലീസിനെ പിന്തിരിപ്പിക്കുന്നത്. എന്നാൽ അത്തരം കാര്യങ്ങളെക്കുറിച്ച് ആശങ്കയില്ലെന്നും പ്രതികളെ ആവശ്യമുള്ള സമയത്ത് കസ്റ്റഡിയിൽ വാങ്ങുമെന്നും കോഴിക്കോട് സൗത്ത് അസിസ്റ്റന്‍റ് കമ്മീഷണർ എ.ജെ. ബാബു വ്യക്തമാക്കി. അതേസമയം പ്രതികളെ കസ്റ്റഡിയിൽ വാങ്ങാതെ സിപിഎമ്മിനൊപ്പം ചേർന്ന് പൊലീസ് മാവോയിസ്റ്റുകളെ സഹായിക്കുകയാണെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. ഇത്ര പ്രാധാന്യമേറിയ കേസിലെ പ്രതികളെ ചോദ്യം ചെയ്യാൻ പൊലീസ് എന്തുകൊണ്ടാണ് മടിക്കുന്നതെന്ന ചോദ്യമാണ് ബിജെപി ഉന്നയിക്കുന്നത്.

Intro:മാവോയിസ്റ്റ് കേസ് : പോലീസ് ഇന്നും കസ്റ്റഡി അപേക്ഷ നൽകിയില്ല

Body:മാവോയിസ്റ്റ് കേസിൽ അറസ്റ്റിലായ വിദ്യാർത്ഥികളെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ ലഭിക്കുന്നതിന് പോലീസ് ഇന്നും കോടതിയിൽ അപേക്ഷ സമർപ്പിച്ചില്ല. കേസിൽ അറസ്റ്റിലായ അലൻ ഷുഹൈബ് , താഹ ഫസൽ എന്നിവരെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താൽ മാത്രമേ ഇവരുടെ കൂടുതൽ ബന്ധങ്ങളെ കുറിച്ച് അറിയാൻ സാധിക്കുകയുള്ളൂവെന്ന് നേരത്തെ കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പോലീസ് വ്യക്തമാക്കിയിരുന്നു. കേസന്വേഷണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ ഇവർക്ക് ജാമ്യം നൽകിയാൽ അന്വേഷണത്തെ ബാധിക്കുമെന്ന് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയും നിരീക്ഷിച്ചിരുന്നു. മാവോയിസ്റ്റ് ബന്ധങ്ങളുടെ വിശദമായ അന്വേഷണത്തിനും തെളിവ് ശേഖരണത്തിനും പ്രതികളെ കസ്റ്റഡിയിൽ ലഭിക്കണമെന്നത് അത്യാവിശവുമാണ്. എന്നാൽ കേസ് നിലവിൽ ഹൈക്കോടതിയിലേക്ക് നീങ്ങിയതോടെ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങുന്ന കാലയളവിൽ ജാമ്യം ലഭിക്കുമോ എന്ന ആശങ്കയാണ് കസ്റ്റഡി അപേക്ഷ ധൃതി പിടിച്ച് നൽകുന്നതിൽ നിന്ന് പോലീസിനെ പിൻതിരിപ്പിക്കുന്നത്. എന്നാൽ അത്തരം കാര്യങ്ങളെക്കുറിച്ച് ആശങ്കയില്ലെന്നും പ്രതികളെ അവിശ്യമുള്ള സമയത്ത് കസ്റ്റഡിയിൽ വാങ്ങുമെന്ന് കോഴിക്കോട് സൗത്ത് അസിസ്റ്റൻറ് കമ്മീഷണർ എ.ജെ. ബാബു വ്യക്തമാക്കി. അതേസമയം പ്രതികളെ കസ്റ്റഡിയിൽ വാങ്ങാതെ സിപിഎമ്മിനൊപ്പം ചേർന്ന് പോലീസ് മാവോയിസ്റ്റുകളെ സഹായിക്കുകയാണെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. ഇത്ര പ്രാധാന്യമേറിയ കേസിലെ പ്രതികളെ ചോദ്യം ചെയ്യാൻ പോലീസ് എന്തുകൊണ്ടാണ് മടിക്കുന്നതെന്ന ചോദ്യമാണ് ബിജെപി നേതാക്കൾ ഉന്നയിക്കുന്നത്.

Conclusion:ഇടിവി ഭാരത്, കോഴിക്കോട്

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.