ETV Bharat / state

അതിഥി തൊഴിലാളികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി പൊലീസ്

ബംഗാളി, ഹിന്ദി ഭാഷകളില്‍ കൊവിഡ് 19 ബോധവല്‍കരണ വീഡിയോ തയ്യാറാക്കി കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് രംഗത്ത്.

Kozhikode Police  Kozhikode migrant workers  police awareness  covid 19  അതിഥി തൊഴിലാളികള്‍  കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ്  കോഴിക്കോട് റൂറല്‍ എസ്‌പി ഡോ.എ.ശ്രീനിവാസ്  നാദാപുരം സബ് ഡിവിഷണല്‍ എഎസ്‌പി  അങ്കിത്ത് അശോകന്‍  പൊലീസ് ബോധവല്‍കരണം
അതിഥി തൊഴിലാളികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി പൊലീസ് രംഗത്ത്
author img

By

Published : Mar 29, 2020, 5:08 PM IST

കോഴിക്കോട്: അതിഥി തൊഴിലാളികള്‍ക്ക് ബോധവല്‍കരണവും മാര്‍ഗനിര്‍ദേശങ്ങളുമായി റൂറല്‍ ജില്ലാ പൊലീസ് രംഗത്ത്. കോഴിക്കോട് റൂറല്‍ എസ്‌പി ഡോ.എ.ശ്രീനിവാസ്, നാദാപുരം സബ് ഡിവിഷണല്‍ എഎസ്‌പി അങ്കിത്ത് അശോകന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ബോധവല്‍കരണ വീഡിയോയും പോസ്റ്ററും തയ്യാറാക്കിയത്. ബംഗാളി, ഹിന്ദി ഭാഷകളിലാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ഭക്ഷണവും വെള്ളവും ലഭിക്കില്ലെന്ന വ്യാജപ്രചരണത്തിന്‍റെ മറവില്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലെ അതിഥി തൊഴിലാളികള്‍ നാട്ടിലേക്ക് തിരിച്ചുപോകണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. വ്യാജപ്രചരണം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് എഎസ്‌പി അങ്കിത്ത് അശോകൻ അറിയിച്ചു.

അതിഥി തൊഴിലാളികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി പൊലീസ് രംഗത്ത്

വടകരയിലെ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം, താമസമുള്‍പ്പെടെയുള്ള എന്ത് സഹായത്തിനും പൊലീസിനെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും സമീപിക്കാമെന്ന് വീഡിയോയിലൂടെ പൊലീസ് വ്യക്തമാക്കുന്നു. പൊലീസ് നല്‍കുന്ന നിര്‍ദേശങ്ങള്‍ അതിഥി തൊഴിലാളികളുടെ വാട്‌സ് ആപ്പ് നമ്പരുകളിലേക്ക് എത്തിക്കണമെന്ന് പൊലീസ് ആവശ്യപ്പെടുന്നുണ്ട്. വാണിമേല്‍, നാദാപുരം, ചെക്യാട്, പാറക്കടവ്, വടകര, കുറ്റ്യാടി, പേരാമ്പ്ര, താമരശേരി, കൊടുവള്ളി എന്നിവിടങ്ങളിലാണ് അതിഥി തൊഴിലാളികൾ കൂടുതലായും തിങ്ങിപാര്‍ക്കുന്നത്. ഈ മേഖലകളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇവരുടെ താമസസ്ഥലങ്ങളിലെത്തി ബോധവല്‍കരണവും നടത്തുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.