ETV Bharat / state

PMA Salam Visits Sadiqali Shihab Thangal : 'സാദിഖലി തങ്ങളെ പതിവായി കാണാറുണ്ട്, അതിന്‍റെ ഭാഗമാണ് പാണക്കാട് സന്ദർശനം'; പിഎംഎ സലാം - P K Kunhalikutty

PMA Salam Controversial statement : സാദിഖലി ശിഹാബ്, എസ്‌കെഎസ്‌എസ്‌എഫിന്‍റെ അധ്യക്ഷനായിരുന്ന കാലത്തെ പ്രാധാന്യം നിലവിലെ അധ്യക്ഷനായ ഹമീദലി തങ്ങൾക്കില്ലെന്നതായിരുന്നു സലാമിന്‍റെ പരാമർശം. ഇതിനെതിരെ സമസ്‌തയിൽ നിന്ന് വലിയ വിമർശനങ്ങളാണ് നേരിടുന്നത്. ഈ സാഹചര്യത്തിലാണ് പിഎംഎ സലാം, പാർട്ടി അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളുമായി കൂടിക്കാഴ്‌ച നടത്തിയത്.

PMA salam visits panakkad  സാദിഖലി ശിഹാബ് തങ്ങൾ  പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ  ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം  PMA Salam Visits Sadiqali Shihab Thangal  Jifri Muthukkoya Thangal Against PMA Salam  പിഎംഎ സലാം  SKSSF  എസ് കെ എസ് എസ്‌ എഫ്  P K Kunhalikutty  PMA Salam Controversial statement
PMA Salam Visits Sadiqali Shihab Thangal
author img

By ETV Bharat Kerala Team

Published : Oct 17, 2023, 4:45 PM IST

കോഴിക്കോട്: ലീ​ഗ്-സമസ്‌ത പ്രസ്‌താവന യുദ്ധം തകൃതിയായി മുന്നേറുന്നതിനിടെ മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പാർട്ടി അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളുമായി കൂടിക്കാഴ്‌ച നടത്തി (PMA Salam Visits Sadiqali Shihab Thangal). ലീഗ് സംസ്ഥാന അധ്യക്ഷനെ പതിവായി കാണാറുണ്ടെന്നും അതിൻ്റെ ഭാഗമാണ് സന്ദർശനം എന്നുമാണ് സലാമിൻ്റെ പ്രതികരണം. എന്നാൽ പരസ്യ പ്രസ്‌താവന അവസാനിപ്പിച്ചുവെന്ന കുഞ്ഞാലിക്കുട്ടിയുടെ പരാമർശത്തിന് പിന്നാലെയും ജിഫ്രി മുത്തുക്കോയ തങ്ങൾ (Jifri Muthukkoya Thangal Against PMA Salam) സലാമിനെതിരെ രൂക്ഷ വിമർശനം നടത്തിയതിന് പിന്നാലെയാണ് തങ്ങൾ സലാമിനെ വിളിച്ച് വരുത്തിയതെന്നും ശ്രദ്ധേയമാണ്.

പിഎംഎ സലാമിനെ പോലുള്ളവരെ ഒന്നുകിൽ കടിഞ്ഞാണിടുക, അല്ലെങ്കിൽ കെട്ടിയിടുക, അതുമല്ലെങ്കിൽ എവിടെയാണോ ആക്കേണ്ടത് അതുപോലുള്ള സ്ഥലങ്ങളിൽ കൊണ്ട് ചെന്നാക്കുകയെന്നായിരുന്നു കാസർകോട് നീലേശ്വരത്ത് എസ്‌വൈഎസ് സംഘടിപ്പിച്ച പരിപാടിയിൽ ജിഫ്രി തങ്ങളുടെ പ്രതികരണം. ഇതിനതിരെ സലാം തുറന്നടിച്ചാൽ എല്ലാം പൂർണമായി തകരുമെന്ന് മനസിലാക്കിയാണ് പാണക്കാട് തങ്ങൾ സലാമിനോട് ഒരു പൊടിക്കടങ്ങാൻ നിർദേശം നൽകിയത്. പാണക്കാട് വച്ച് നടന്ന കൂടിക്കാഴ്‌ചക്ക് ശേഷം ജിഫ്രി തങ്ങളുടെ വിമർശനത്തിൽ പ്രതികരിക്കാൻ സലാം തയ്യാറായില്ല.

ഹമീദലി തങ്ങൾക്കെതിരായ സലാമിൻ്റെ പരാമർശവും കൂടിക്കാഴ്‌ചയിൽ ചർച്ചയായി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, എസ്‌കെഎസ്‌എസ്‌എഫിന്‍റെ (SKSSF) അധ്യക്ഷനായിരുന്ന കാലത്തെ പ്രാധാന്യം നിലവിലെ അധ്യക്ഷനായ ഹമീദലി തങ്ങൾക്കില്ലെന്നതായിരുന്നു സലാമിന്‍റെ പരാമർശം. സലാമിനെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്‌ത കേരള സുന്നി സ്റ്റുഡൻസ് ഫെഡറേഷൻ (എസ്.കെ.എസ്.എസ്.എഫ്) സംസ്ഥാന സെക്രട്ടേറിയറ്റ് രം​ഗത്തെത്തിയിരുന്നു. സലാമിനെ മുൻനിർത്തി ലീഗിലെ ഭരണചക്രം നിയന്ത്രിക്കുന്ന കുഞ്ഞാലിക്കുട്ടിക്ക് (P.K Kunhalikutty) പോലും സലാമിനെ തിരുത്തേണ്ടി വന്നു. സലാമിന്‍റെ പരാമർശങ്ങൾ അറിവില്ലായ്‌മ കൊണ്ടാണെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

യുഡിഎഫ് ഭരിക്കുന്ന കാലത്ത് പോലും ലഭിക്കാത്ത എല്ലാ പരിഗണനയും പിണറായി സർക്കാർ സമസ്‌തക്ക് അനുദിനം നൽകുന്നു എന്നതാണ് അവരുടെ ബലം. എന്നാൽ സമസ്‌തയുടെ മേൽക്കോയ്‌മക്കെതിരെ ലീഗ് യോഗങ്ങളിൽ പോലും ചർച്ചയാകുന്ന വിഷയങ്ങളാണ് സലാം തുറന്നടിക്കുന്നതും. നിലപാട് കടുപ്പിക്കുന്നതിൽ ഒരു വിട്ടുവീഴ്‌ചക്കും സമസ്‌ത തയ്യാറുമല്ല. കുഞ്ഞാലിക്കുട്ടി പക്ഷത്തിൻ്റെ പിന്തുണ ഒന്നുകൊണ്ട് മാത്രം ജനറൽ സെക്രട്ടറി കസേരയിൽ ഇരിക്കുന്ന സലാം ഇനിയും തല പൊക്കിയാൽ, കസേരയിൽ നിന്ന് താഴെയിറക്കാൻ കുഞ്ഞാലിക്കുട്ടി വിരുദ്ധർ പരസ്യമായി രംഗത്തെത്തുന്നതിന് വരെ ലീഗ് രാഷ്ട്രീയം സാക്ഷ്യം വഹിച്ചേക്കാം.

ALSO READ : Jifri Muthukkoya Thangal Against PMA Salam : സമസ്‌ത ആർക്കെങ്കിലും കൊട്ടാനുള്ള ചെണ്ടയോ തുപ്പാനുള്ള കോളാമ്പിയോ അല്ല : ജിഫ്രി മുത്തുക്കോയ തങ്ങൾ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.