ETV Bharat / state

നീറ്റ് ഫലം നോക്കിയത് തെറ്റി, പിഴവ് മനസിലായതോടെ വിഷമം ; പ്ലസ്‌ടു വിദ്യാര്‍ഥി എംബിബിഎസ് ക്ലാസിലിരുന്നതില്‍ നടപടി അവസാനിപ്പിച്ച് പൊലീസ്

ആദ്യം നീറ്റ് ഫലം പരിശോധിച്ചപ്പോള്‍ ഉയര്‍ന്ന റാങ്ക് ലഭിച്ചെന്ന് കരുതി മെഡിക്കല്‍ പ്രവേശനം ഉറപ്പായെന്ന് പെണ്‍കുട്ടി ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞു. എന്നാല്‍ പിന്നീടാണ് ഫലം പരിശോധിച്ചതില്‍ പിഴവ് വന്നെന്ന് മനസിലായത്. ഇതോടെയാണ് നാട്ടുകാരെ ബോധ്യപ്പെടുത്താനായി മെഡിക്കല്‍ കോളജിലെ എംബിബിഎസ് ക്ലാസിലെത്തിയത്

medical college mbbs class follow  Plus Two student sitting in MBBS class  Plus Two student sitting in MBBS class Kozhikode  പ്ലസ്‌ ടു വിദ്യാര്‍ഥിനി എംബിബിഎസ് ക്ലാസിൽ  പ്ലസ്‌ ടു വിദ്യാര്‍ഥിനി എംബിബിഎസ് ക്ലാസിൽ ഇരുന്നു  മെഡിക്കല്‍ കോളജിലെ എംബിബിഎസ്  മെഡിക്കല്‍ കോളജ്  Kozhikode Medical College  മെഡിക്കല്‍ കോളജ് പൊലീസ്  ആരോഗ്യമന്ത്രി  മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്‌ടര്‍  നീറ്റ് ഫലം
പ്ലസ്‌ ടു വിദ്യാര്‍ഥിനി എംബിബിഎസ് ക്ലാസിൽ ഇരുന്ന സംഭവം
author img

By

Published : Dec 12, 2022, 10:30 AM IST

കോഴിക്കോട് : പ്ലസ്‌ ടു വിദ്യാര്‍ഥിനി മെഡിക്കല്‍ കോളജിലെ എംബിബിഎസ് ക്ലാസിൽ ഇരുന്ന സംഭവത്തില്‍ നടപടികള്‍ അവസാനിപ്പിച്ച് പൊലീസ്. കുറ്റകൃത്യങ്ങളൊന്നും നടന്നിട്ടില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജ് പൊലീസിന്‍റെ നടപടി. മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് പെണ്‍കുട്ടി ക്ലാസിലെത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

കഴിഞ്ഞ നീറ്റ് പരീക്ഷ എളുപ്പമായിരുന്നതിന്‍റെ സന്തോഷത്തില്‍ കുടുംബ സമേതം ഗോവയിലേക്ക് വിനോദയാത്രയ്ക്ക് പോയതായിരുന്നു പെണ്‍കുട്ടി. ഗോവയില്‍ എത്തിയപ്പോഴാണ് പരീക്ഷാഫലം വന്നത്. ആ സമയത്ത് ഫലം പരിശോധിച്ചപ്പോള്‍ ഉയര്‍ന്ന റാങ്ക് ലഭിച്ചെന്ന് കരുതി മെഡിക്കല്‍ പ്രവേശനം ഉറപ്പായെന്ന് പെണ്‍കുട്ടി ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞു. ഇതോടെ നാട്ടിൽ പെണ്‍കുട്ടിയെ അഭിനന്ദിച്ച് ഫ്ലെക്‌സ് ബോര്‍ഡുകളും ഉയര്‍ന്നു.

പക്ഷേ നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് ഫലം പരിശോധിച്ചതില്‍ പിഴവ് വന്നെന്ന് പെണ്‍കുട്ടിക്ക് മനസിലായത്. റാങ്ക് പതിനയ്യായിരത്തിന് മുകളിലാണെന്ന് മനസിലായതോടെ പെണ്‍കുട്ടി മനോവിഷമത്തിലായി. ഇതോടെയാണ് നാട്ടുകാരെ ബോധ്യപ്പെടുത്താനായി രണ്ടും കല്‍പ്പിച്ച് മെഡിക്കല്‍ കോളജിലെ എംബിബിഎസ് ക്ലാസിലെത്തിയത്.

പിന്നീട് ക്ലാസില്‍ നിന്ന് സെല്‍ഫിയെടുത്ത് സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങളെല്ലാം വ്യക്തമായത്. രക്ഷിതാക്കള്‍ക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയ പെണ്‍കുട്ടി സംഭവിച്ച തെറ്റില്‍ മാപ്പ് പറഞ്ഞു. ഇതോടെയാണ് പെണ്‍കുട്ടിയുടെ ഭാവിയെക്കരുതി തുടര്‍ നടപടികള്‍ അവസാനിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചത്.

അതേസമയം സംഭവത്തില്‍ ആഭ്യന്തര അന്വേഷണം തുടരാനാണ് മെഡിക്കല്‍ കോളജ് അധികൃതരുടെ തീരുമാനം. ആരോഗ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്‌ടറാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്. സംഭവത്തിൽ വലിയ വീഴ്‌ചയാണ് മെഡിക്കൽ കോളജ് അധികൃതർക്കും സംഭവിച്ചത്. പ്ലസ്‌ ടു വിദ്യാർഥിനി നാല് ദിവസമാണ് എംബിബിഎസ് ക്ലാസിലിരുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.