ETV Bharat / state

PK Kunhalikutty About Shashi Tharoor Controversy: ശശി തരൂർ പലസ്‌തീനൊപ്പം; വിവാദമാക്കേണ്ട കാര്യമില്ലെന്ന്‌ പികെ കുഞ്ഞാലിക്കുട്ടി - പലസ്‌തീൻ

Palestine Solidarity Rally: റാലിയിലെ നേതാക്കളുടെ പ്രസംഗത്തിലെ വാക്കുകൾ ആരും വക്രീകരിക്കാൻ നോക്കണ്ട. അതിന് ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നുണ്ട് അതാരാണെന്ന് തങ്ങൾക്ക് മനസിലായിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി

പികെ കുഞ്ഞാലിക്കുട്ടി  P K Kunhalikutty about Shashi Tharoor Controversy  P K Kunhalikutty  Shashi Tharoor  Shashi Tharoor Controversy  ശശി തരൂർ  പലസ്‌തീൻ ഐക്യദാർഢ്യ റാലി  Palestine Solidarity Rally  പലസ്‌തീൻ  Palestine
P K Kunhalikutty About Shashi Tharoor Controversy
author img

By ETV Bharat Kerala Team

Published : Oct 27, 2023, 12:37 PM IST

ശശി തരൂർ പറഞ്ഞത് വലിയ ഇഷ്യു ആക്കേണ്ടെന്ന് പികെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: പലസ്‌തീൻ ഐക്യദാർഢ്യ റാലിയിൽ (Palestine Solidarity Rally) ശശി തരൂർ പറഞ്ഞത് വലിയ ഇഷ്യു ആക്കേണ്ടെന്ന് പികെ കുഞ്ഞാലിക്കുട്ടി. തന്‍റെ പ്രസംഗത്തെ കുറിച്ച് ശശി തരൂർ ഇന്നും പറഞ്ഞത് പലസ്‌തീനൊപ്പമെന്നാണ് (P K Kunhalikutty About Shashi Tharoor Controversy). കൂടുതൽ വിശദീകരണം വേണമെങ്കിൽ അദ്ദേഹം തന്നെ പറയും. ഒരു വരിയിൽ പിടിച്ച് പലസ്‌തീൻ വിഷയത്തെ ഇല്ലാതാക്കാൻ ശ്രമിക്കേണ്ട. തരൂരിനെ പങ്കെടുപ്പിച്ചത് റാലിക്ക് അന്താരാഷ്ട്ര ശ്രദ്ധ കിട്ടാനാണെന്നും കുഞ്ഞാലിക്കുട്ടി.

ലക്ഷക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് നടത്തിയ റാലിക്ക് വലിയ ഉദ്ദേശ്യമുണ്ട്. അത് ലക്ഷ്യം കണ്ടെന്ന സംതൃപ്‌തിയുമുണ്ട്. റാലിയിലെ നേതാക്കളുടെ പ്രസംഗത്തിലെ വാക്കുകൾ ആരും വക്രീകരിക്കാൻ നോക്കണ്ട. അതിന് ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നുണ്ട്. അതാരാണെന്ന് തങ്ങൾക്ക് മനസിലായിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇതു പോലെ റാലി നടത്തുക അത്ര എളുപ്പമല്ല. ലീഗ് ഒരു കേഡർ പാർട്ടി ആയി മാറിയെന്ന നിരീക്ഷണം പോലും പല ഭാഗത്ത് നിന്നുമുണ്ടായി. ഗൗരവ സ്വഭാവമുള്ള വിഷയം അച്ചടക്കത്തോടെ നടത്താൻ മുസ്‌ലിം ലീഗിന് സാധിച്ചു. ലോകത്തെമ്പാടും മുസ്‌ലിം ലീഗ് റാലി ചർച്ചയായി. അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ ഏറ്റെടുത്തു. ഒരു റാലി കൊണ്ട് ഇത് തീരുന്നില്ല. കുറ്റവും കുറവും പറയാതെ വിമർശിക്കുന്നവർ കൂടി വരട്ടെ. പലസ്‌തീനുള്ള ഐക്യദാർഢ്യമാണ് വിഷയം. ഇതിനെതിരെ ആരു പറഞ്ഞാലും ഒരു ജനതയോട് ചെയ്യുന്ന ക്രൂരതയാവുമെന്നും പികെ കുഞ്ഞാലിക്കുട്ടി ക്ഷുഭിതനായി പറഞ്ഞു.

ALSO READ: 'ഹമാസ് മുസ്‌ലിം വംശത്തിന്‍റെ ശത്രു, ശശി തരൂര്‍ പറഞ്ഞതില്‍ തെറ്റില്ല': സുരേഷ്‌ ഗോപി

എന്നും പലസ്‌തീനൊപ്പമെന്ന്‌ ശശി തരൂർ: ഹമാസ് തീവ്രവാദ സംഘടനയാണെന്ന മുസ്‌ലിം ലീഗ് വേദിയിലെ പ്രസംഗത്തിൽ വിശദീകരണവുമായി ശശി തരൂർ എംപി. താൻ എന്നും പലസ്‌തീൻ ജനതയ്‌ക്ക് ഒപ്പമാണെന്നാണ് തരൂരിന്‍റെ വിശദീകരണം. തന്‍റെ പ്രസംഗം ഇസ്രയേലിന് അനുകൂലമാക്കി ആരും വ്യാഖ്യാനിക്കേണ്ട. പ്രസംഗത്തിലെ ഒരു വാചകം മാത്രം അടർത്തിയെടുത്ത് പ്രചരിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നും ശശി തരൂർ പറഞ്ഞു. പ്രസംഗം ആയുധമാക്കി സിപിഎമ്മും സുന്നി അനുകൂലികളും സമസ്‌ത പോഷക സംഘടന ഭാരവാഹികളും വിമർശനവുമായി രംഗത്തുവന്നതിന് പിന്നാലെയാണ് ശശി തരൂരിൻ്റെ വിശദീകരണം.

ഇന്നലെയാണ് (26-10-23) ശശി തരൂർ എംപി മുഖ്യാതിഥിയായി പങ്കെടുത്ത പലസ്‌തീന്‍ ഐക്യദാർഢ്യ മഹാറാലി മുസ്‌ലിം ലീഗ് സംഘടിപ്പിച്ചത്. എന്നാൽ, റാലിക്ക് പിന്നാലെ ചടങ്ങിലെ ശശി തരൂരിന്‍റെ പ്രസംഗം വിവാദമാകുകയായിരുന്നു. മുസലിം ലീഗിന്‍റെ ചെലവിൽ ശശി തരൂർ ഇസ്രയേൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചെന്നായിരുന്നു എം സ്വരാജ് സംഭവത്തെ വിമർശിച്ചത്.

ALSO READ: 'ഇത് ഇസ്രയേല്‍ അനുകൂല സമ്മേളനമോ? ഈ ചതി പലസ്‌തീന്‍ മക്കള്‍ പൊറുക്കില്ല': കെടി ജലീല്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.