ETV Bharat / state

പ്രധാനമന്ത്രി പദത്തിന്‍റെ മഹിമ മനസിലാക്കി സംസാരിക്കണമെന്ന് മോദിയോട് പിണറായി വിജയൻ - പോരാട്ടം

അയ്യപ്പന്‍റെയും ശബരിമലയുടെയും പേര് പറഞ്ഞ് അത്ഭുതങ്ങൾ സംഭവിപ്പിക്കാമെന്ന് മോദിയും അമിത് ഷായും മോഹിക്കണ്ടന്ന് മുഖ്യമന്ത്രി കോഴിക്കോട് പറഞ്ഞു

പിണറായി വിജയൻ
author img

By

Published : Apr 18, 2019, 5:26 AM IST

കോഴിക്കോട്:പ്രധാനമന്ത്രി പദത്തിന്‍റെ മഹിമ മനസിലാക്കി നരേന്ദ്ര മോദി സംസാരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയെക്കുറിച്ച് പച്ചക്കള്ളം പ്രചരിപ്പിക്കരുതെന്നും ശബരിമലയിൽ അറസ്റ്റ് നടന്നത് കലാപഭൂമിയാക്കാനുള്ള ശ്രമം തടയാൻ വേണ്ടിയായിരുന്നുവെന്നും കോഴിക്കോട് കടലുണ്ടിയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയുടെ പേരിൽ കേരളത്തിൽ മുതലെടുപ്പ് നടത്താമെന്ന് കരുതേണ്ട, ശബരിമലയെ അതിന്‍റെ ഉന്നതമായ പദവിയിലേക്ക് ഉയർത്താനുള്ള നടപടികൾ അതിവേഗം പൂർത്തിയാക്കുമെന്നും പിണറായി വിജയൻ പറഞ്ഞു. അയ്യപ്പന്‍റെയും ശബരിമലയുടെയും പേര് പറഞ്ഞ് അത്ഭുതങ്ങൾ സംഭവിപ്പിക്കാമെന്ന് മോദിയും അമിത് ഷായും മോഹിക്കണ്ട, അക്രമം കാണിക്കാൻ ആര് പുറപ്പെട്ടാലും അഴിയെണ്ണേണ്ടി വരും. കോഴിക്കോട്ടെ ബിജെപി സ്ഥാനാർഥിക്കെതിരെ കേസ് എടുത്തത് സ്ഥാനാർഥിയാകുന്നതിന് മുമ്പാണ്. ഇത് മോദിക്കും അമിത് ഷായ്ക്കും അറിയാത്തതല്ലെന്നും അവർ കള്ളം പ്രചരിപ്പിക്കുകയാണെന്നും പിണറായി പറഞ്ഞു.

Intro:Body:

മോദിക്കെതിരെ പിണറായി. 

ഇരിക്കുന്ന സ്ഥാനത്തിന്റെ മഹിമ മനസിലാക്കി മോദി സംസാരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയെക്കുറിച്ച് പച്ചക്കള്ളം പ്രചരിപ്പിക്കരുത്. ശബരിമലയിൽ അറസ്റ്റ് നടന്നത് കലാപഭൂമി ആക്കാനുള്ള ശ്രമം തടയാൻ വേണ്ടിയായിരുന്നുവെന്നും അദ്ദേഹം കടലുണ്ടിയിൽ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തിൽ പറഞ്ഞു. ശബരിമലയുടെ പേരിൽ കേരളത്തിൽ മുതലെടുപ്പ് നടത്താമെന്ന് കരുതണ്ട. 

ശബരിമലയെ അതിന്റെ ഉന്നതമായ പദവിയിലേക്ക് ഉയർത്താനുള്ള നടപടികൾ തുടങ്ങി. അതിവേഗം ഇത് പൂർത്തിയാക്കും. അയ്യപ്പന്റേയും ശബരിമലയുടേയും പേരുപറഞ്ഞ് അത്ഭുതങ്ങൾ സംഭവിപ്പിക്കാമെന്ന് മോദിയും അമിത് ഷായും മോഹിക്കണ്ട, അക്രമം കാണിക്കാൻ ആര് പുറപ്പെട്ടാലും അഴിയെണ്ണേണ്ടി വരും. കോഴിക്കോട്ടെ ബി.ജെ.പി സ്ഥാനാർത്ഥിക്കെതിരെ കേസ് എടുത്തത് സ്ഥാനാർത്ഥിയാകുന്നതിന് മുമ്പാണ്. ഇത് മോദിക്കും അമിത് ഷായ്ക്കും അറിയാത്തതല്ല. കള്ളം പ്രചരിപ്പിക്കുകയാണെന്നും പിണറായി പറഞ്ഞു.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.