ETV Bharat / state

തൂണേരിയിൽ വാഹനാപകടം; ആറ് പേർക്ക് പരിക്കേറ്റു - തൂണേരിയിൽ അപകടം

നാദാപുരം - തലശേരി എയർപോർട്ട് റോഡിലാണ് അപകടം നടന്നത്

car accident Kozhikode Nadapuram  തൂണേരിയിൽ അപകടം
തൂണേരി
author img

By

Published : Mar 20, 2020, 6:52 PM IST

കോഴിക്കോട്: തൂണേരിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്ക്. നാദാപുരം ഭാഗത്ത് നിന്ന് തലശേരി ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് ലോറിയും നാദാപുരം ഭാഗത്തേക്ക് വരികയായിരുന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്‌ച ഉച്ചക്ക് മൂന്ന് മണിയോടെയാണ് അപകടം.

തൂണേരിയിൽ പിക്കപ്പ് ലോറിയും കാറും കൂട്ടിയിടിച്ചു

കാർ യാത്രക്കാരായ ഷിനോജ് (32), മിഥുൻ (24), കിഴക്കേവീട്ടിൽ മിഥുൻ (42) എന്നിവരെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും അതുൽ (24), ടിഗിൽ (29) എന്നിവരെ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിലും ലോറി ഡ്രൈവർ പള്ളുരുത്തി സ്വദേശി രാജീവ് കുമാറി(45) നെ നാദാപുരം സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ചേലക്കാട് നിന്നെത്തിയ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തിയത്. കാറിന്‍റെ മുൻഭാഗം പൂർണമായി തകർന്ന നിലയിലാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.