ETV Bharat / state

കോണ്‍ഗ്രസിന്‍റെ കോഴിക്കോട്ടെ പലസ്‌തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് അനുമതി നിഷേധിച്ച് ജില്ല ഭരണകൂടം - No permission to Congress Palestine rally

Congress solidarity rally Kozhikode : ഈ മാസം 25ന് കോണ്‍ഗ്രസ് നിശ്ചയിച്ച പലസ്‌തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് ജില്ല ഭരണകൂടം അനുമതി നിഷേധിച്ചു. നവകേരള സദസ് ചൂണ്ടിക്കാട്ടിയാണ് തീരുമാനം.

ally ban  congress palastine solidarity rally  permission denied by district administration  rally cancells due to navakerala sadas  പലസ്തീൻ ഐക്യദാർഢ്യ റാലിക്ക് അനുമതി നിഷേധിച്ചു  നവകേരള സദസ്സ് കാണിച്ചാണ് അനുമതി നിഷേധിച്ചത്
No permission to Palastine solidarity rally
author img

By ETV Bharat Kerala Team

Published : Nov 13, 2023, 4:08 PM IST

Updated : Nov 13, 2023, 4:40 PM IST

കോഴിക്കോട് : കോൺഗ്രസിൻ്റെ കോഴിക്കോട്ടെ പലസ്തീൻ ഐക്യദാർഢ്യ റാലിക്ക് (Congress' Palastine solidarity rally) അനുമതി നിഷേധിച്ചു. നവകേരള സദസ്സ് (navakerala sadas)നടക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ജില്ല ഭരണകൂടം അനുമതി നിഷേധിച്ചത്. നവകേരള നിർമിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന കോഴിക്കോട് നോർത്ത്, സൗത്ത് മണ്ഡലതല നവകേരള സദസ്സ് നവംബർ 25ന് വൈകീട്ട് ആറ് മണിക്കാണ് കോഴിക്കോട് ബീച്ചിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

സിപിഎമ്മിന്‍റെയും മുസ്ലിം ലീഗിന്‍റെയും പലസ്‌തീന്‍ ഐക്യദാർഢ്യ റാലികൾക്ക് ശേഷമാണ് കെപിസിസി കോഴിക്കോട് കടപ്പുറത്ത് പലസ്‌തീന്‍ ഐക്യദാർഢ്യ റാലി നടത്താന്‍ നിശ്ചയിച്ചത്. സിപിഎം റാലിയിലേക്ക് മുസ്ലിം ലീഗിനെ ക്ഷണിച്ചത് വലിയ വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു. പലസ്തീന്‍ ജനതയുടെ ദുര്‍വിധിയെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്ന സിപിഎമ്മിന്‍റെ കപടത റാലിയില്‍ തുറന്നുകാട്ടുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു.

Last Updated : Nov 13, 2023, 4:40 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.