ETV Bharat / state

റെയിൽവേയില്‍ സ്വകാര്യവത്കരണം; സ്ഥിരം തൊഴിൽ സാധ്യത കുറയുന്നു - permanent employment at railway ticket counters decreases

റെയിൽവേയിലെ സ്വകാര്യവൽക്കരണം ടിക്കറ്റ് കൗണ്ടറുകളിൽ നിന്ന് സ്ഥിരം ജീവനക്കാരെ അകറ്റുമെന്നുമെന്ന് തൊഴിലാളികൾ

ticket
author img

By

Published : Sep 12, 2019, 8:01 PM IST

Updated : Sep 12, 2019, 9:32 PM IST

കോഴിക്കോട്: രാജ്യത്തെ ഏറ്റവും വലിയ തൊഴിൽ ശൃംഖലയായ റെയിൽവേയിൽ സ്ഥിരം തൊഴിൽ സാധ്യത കുറയുന്നു. സ്വകാര്യവൽക്കരണത്തിന്‍റെ ഭാഗമായി കരാർ തൊഴിലാളികളെ നിയമിക്കാനാണ് നീക്കം. റെയിൽവേ ബോർഡിന്‍റെ തീരുമാനമനുസരിച്ച് ടിക്കറ്റ് കൗണ്ടറുകളിൽ ഒരു വർഷത്തിനിടെ മാറ്റം വരുത്തും.

റെയിൽവേയില്‍ സ്ഥിരം തൊഴിൽ സാധ്യത കുറയുന്നു

ആദ്യഘട്ടം എന്ന നിലയിൽ ടിക്കറ്റ് കൗണ്ടറുകളുടെ നടത്തിപ്പ് പൂർണമായും ഐആർസിടിസിക്ക് വിട്ട് നൽകാൻ ഇതിനോടകം ധാരണയായി. നിലവിൽ എല്ലാ റെയിൽവേ സ്റ്റേഷനുകളിലെയും ഒരു ടിക്കറ്റ് കൗണ്ടറിന്‍റെ നടത്തിപ്പ് അവകാശം ഐആർസിടിസിക്ക് ഉണ്ടെങ്കിലും ഒരു സ്റ്റേഷനിലും ഐആർസിടിസി നേരിട്ട് ഇടപെടാൻ തുടങ്ങിയിരുന്നില്ല. ടിക്കറ്റ് കൗണ്ടർ നടത്തിപ്പ് ഏറ്റെടുക്കുന്നതോടെ ഐആർസിടിസി തങ്ങളുടെ കരാർ ജീവനക്കാരെ ഇവിടങ്ങളിൽ നിയമിക്കുമെന്നും അധികം വൈകാതെ സ്ഥിരം ജീവനക്കാരെ ടിക്കറ്റ് കൗണ്ടറുകളിൽ നിന്ന് അകറ്റുമെന്നും തൊഴിലാളികൾ പറയുന്നു.

കരാർവൽക്കരിക്കപ്പെടുന്നതോടെ ജോലി സ്ഥിരത ഇല്ലാതാകുമെന്ന ആശങ്കയിലാണ് ജീവനക്കാർ.

Intro:റെയിൽവേ ടിക്കറ്റ് കൗണ്ടറുകളിലെ സ്ഥിരം തൊഴിലാളികൾ ചരിത്രമാകുന്നു

Body:രാജ്യത്തെ ഏറ്റവും വലിയ തൊഴിൽ ശ്രംഘലയായ റെയിൽവേയിൽ സ്ഥിരം തൊഴിൽ എന്ന സാധ്യത മായുന്നു. റെയിൽവേ സ്വകാര്യവൽക്കരണത്തിന്റെ ഭാഗമായാണ് പടി പടിയായി തൊഴിലാളികളെ കരാർ വൽക്കരിക്കുന്നത്. കേരളത്തിലുൾപ്പെടെ ടിക്കറ്റ് കൗണ്ടറുകളിൽ ഒരു വർഷത്തിനിടെ മാറ്റം വരുത്താനാണ് റെയിൽവേ ബോർഡ് തീരുമാനം. ആദ്യഘട്ടം എന്ന നിലയിൽ ടിക്കറ്റ് കൗണ്ടറുകളുടെ നടത്തിപ്പ് പൂർണമായും ഐആർസിടിസിക്ക് വിട്ട് നൽകാൻ ഇതിനോടകം ധാരണയായിട്ടുണ്ട്. നിലവിൽ എല്ലാ റെയിൽവേ സ്റ്റേഷനുകളിലെ ഒരു ടിക്കറ്റ് കൗണ്ടറിന്റെ നടത്തിപ്പ് അവകാശം ഐആർസിടിസിക്ക് ഉണ്ടെങ്കിലും ഒരു സ്റ്റേഷനിലും ഐആർസിടിസി നേരിട്ട് ഇടപെടാൻ തുടങ്ങിയിട്ടില്ല. ടിക്കറ്റ് കൗണ്ടർ നടത്തിപ്പ് ഏറ്റെടുക്കുന്നതോടെ ഐആർസിടിസി തങ്ങളുടെ കരാർ ജീവനക്കാരെ ഇവിടങ്ങളിൽ നിയമിക്കുമെന്നും അധികം വൈകാതെ സ്ഥിരം ജീവനക്കാരെ ടിക്കറ്റ് കൗണ്ടറുകളിൽ നിന്ന് അകറ്റുമെന്നും തൊഴിലാളികൾ പറയുന്നു.

byte _ കെ.സി. ജെയിംസ് (ഓൾ ഇന്ത്യ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷൻ സെൻട്രൽ ജോയിന്റ് സെക്രട്ടറി)

Conclusion:കേന്ദ്ര സർക്കാരിന്റെ സ്കേലിൽ ശമ്പളം കൈപറ്റുന്ന ഒരു വിഭാഗമാണ് കരാർവൽക്കരിക്കപ്പെടുന്നതോടെ ജോലി സ്ഥിരത ഇല്ലാതാകുമെന്ന ആശങ്കയിൽ കഴിയുന്നത്. തീരുമാനം റെയിൽവേ പുന:പരിശോധിച്ചില്ലെങ്കിൽ ഭാവിയിൽ റെയിൽവേയിൽ സ്ഥിരം ജോലി എന്നത് സ്വപ്നം മാത്രമാകുമെന്നും ജീവനക്കാർ പറയുന്നു.

ഇടിവി ഭാരത്, കോഴിക്കോട്
Last Updated : Sep 12, 2019, 9:32 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.